25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ കൂ​ട്ടി
Kerala

സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ കൂ​ട്ടി

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ സാ​യു​ധ​സേ​ന​യ്ക്കു കൈ​മാ​റി.

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​ക​ളി​ലും പ​രി​പാ​ടി​ക​ളും ദ്രു​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളേ​യും നി​യോ​ഗി​ച്ചു. പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​രം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണു ന​ട​പ​ടി.

മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ൻ​പു ത​ന്നെ പോ​ലീ​സി​നെ വി​ന്യ​സി​ക്കും. ഇ​സ​ഡ് പ്ല​സ് സു​ര​ക്ഷ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ച​ട​ങ്ങ് ന​ട​ക്കു​ന്ന സ്ഥ​ല​വും ഒ​രു കി​ലോ​മീ​റ്റ​റോ​ളം പ​രി​സ​ര​വും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കും. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ദി​യി​ലെ​ത്താ​ൻ ക​യ​റു കെ​ട്ടി പ്ര​ത്യേ​ക വ​ഴി​യൊ​രു​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ഇ​ങ്ങ​നെ​യൊ​രു​ക്കി​യ പാ​ത​യി​ലൂ​ടെ​യാ​ണ് പു​റ​ത്ത് എ​ത്തി​ച്ച​ത്.

ക്ലി​ഫ്ഹൗ​സി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സാ​യു​ധ ബ​റ്റാ​ലി​യ​നു​ക​ൾ, ലോ​ക്ക​ൽ പോ​ലീ​സ്, എ​സ്ഐ​എ​സ്എ​ഫ്, ദ്രു​ത​ക​ർ​മ​സേ​ന എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​റു​നൂ​റോ​ളം പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചു. സെ​ക്ര​ട്ടേ​റി​യ​റ്റും ക്ലി​ഫ്ഹൗ​സും പ്ര​ത്യേ​ക​സു​ര​ക്ഷാ​മേ​ഖ​ല​ക​ളാ​ക്കി, ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​ത്തി​നും കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നും അ​ട​ക്കം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ക്ലി​ഫ്ഹൗ​സി​ന് ചു​റ്റും രാ​ത്രി​യും പ​ക​ലും ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് വാ​ഹ​ന​ങ്ങ​ൾ റോ​ന്തു​ചു​റ്റി​ക്കൊ​ണ്ടേ യി​രി​ക്കും. ഗ​ണ്‍​മാ​ന്‍റെ സു​ര​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ന്ത്രി​മാ​ർ​ക്കെ​ല്ലാം പൈ​ല​റ്റ്, എ​സ്കോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി.

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

ടോൾ ബൂത്തുകളിൽ ഭിന്നശേഷിക്കാർക്ക് ഇളവ് അനുവദിക്കാൻ ശുപാർശ

Aswathi Kottiyoor

റബർ കർഷകരുടെ 
പാർലമെന്റ് മാർച്ച്‌ 14ന്‌ ; റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് 
സംഭരിക്കാൻ മോദി സർക്കാർ തയ്യാറാകണം

Aswathi Kottiyoor
WordPress Image Lightbox