29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • സുരക്ഷയില്ലാതെ സ്കൂൾ വാഹനങ്ങൾ
kannur

സുരക്ഷയില്ലാതെ സ്കൂൾ വാഹനങ്ങൾ

ഇ​രി​ട്ടി : കോ​വി​ഡി​ന്‍റെ അ​ട​ച്ചു​പൂ​ട്ട​ലി​ന് ശേ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യ തോ​തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ഫി​റ്റ്ന​സി​ല്ലാ​തെ​യും നി​കു​തി​വെ​ട്ടി​ച്ചും. ഇ​തി​ൽ സ്കൂ​ൾ ബ​സു​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വ​സ്തു​ത.
കു​ട്ടി​ക​ളു​മാ​യി സ്കൂ​ൾ ട്രി​പ്പ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും നി​യ​മ​വും നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കാ​ത്ത ഒ​രു വാ​ഹ​നം പോ​ലും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​രും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും ഉ​റ​പ്പി​ച്ചു പ​റ​യു​ന്പോ​ഴാ​ണ് സം​സ്ഥാ​ന​ത്ത് നി​യ​മം ലം​ഘി​ച്ചു​ള്ള സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഫി​റ്റ്ന​സും 2020 ഡി​സം​ബ​റി​ൽ ടാ​ക്സ് കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞ സ്കൂ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ വ​രെ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ്.
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ക​യ​റ്റു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളു​ടേ​യും പെ​ർ​മി​റ്റ് ര​ണ്ടു വ​ർ​ഷം മു​മ്പെ അ​വ​സാ​നി​ച്ചി​രു​ന്നു. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് മോ​ട്ടോ​ർ​വാ​ഹ​ന ജീ​വ​ന​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ഫി​റ്റ്‌​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് പ​ല വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യു​ള്ള യാ​ത്ര​യി​ൽ പ​ല​പ്പോ​ഴും പ​രി​ശോ​ധ​ന ഉ​ണ്ടാ​കാ​ത്ത​ത് മു​ത​ലെ​ടു​ത്താ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
പൊ​തു​നി​ര​ത്തു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ യാ​ത്രാ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഓ​പ്പ​റേ​ഷ​ൻ സു​ര​ക്ഷാ ക​വ​ചം എ​ന്ന പേ​രി​ൽ ജൂ​ൺ മൂ​ന്നു മു​ത​ൽ11 വ​രെ ന​ട​ത്തു​ന്ന സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളും ര​ണ്ടു വ​ർ​ഷം​മു​മ്പ് പു​തു​ക്കി​യ പെ​ർ​മി​റ്റും ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ഓ​ടു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യാ​ണ് ക​ഴി​ഞ്ഞ നാ​ലു ദി​വ​സം​കൊ​ണ്ട് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ.​ടി​ഓ​ഫീ​സി​നു കീ​ഴി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​യ ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പെ​ർ​മി​റ്റ് പു​തു​ക്കാ​തെ​യും​ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​തെ​യും ഓ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക​ട​ർ​മാ​ര​യ വി.​ആ​ർ. ഷ​നി​ൽ​കു​മാ​ർ, ഡി.​കെ.​ഷി​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 75,000 രൂ​പ​യോ​ളം പി​ഴ ഈ​ടാ​ക്കി.

Related posts

കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന

Aswathi Kottiyoor

*ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍*

Aswathi Kottiyoor

ഇന്ന് ജില്ലയിൽ 199 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………

Aswathi Kottiyoor
WordPress Image Lightbox