കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കലംവരവിനുള്ള കലവുമായി മുഴക്കുന്ന് നെല്ലൂരിൽനിന്നുള്ള സംഘം കൊട്ടിയൂരിലെത്തി. യാഗോത്സവത്തിലെ പ്രധാന ചടങ്ങുകളാണ് മകം, പൂരം, ഉത്രം നാളുകളിൽ നടക്കുന്ന കലംപൂജകൾ. ഈ ചടങ്ങുകൾക്കാവശ്യമായ മൺകലങ്ങൾ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാൻ എന്ന് വിളിക്കുന്ന കുലാലസ്ഥാനികന്റെ നേതൃത്വത്തിലാണ് മൺകലങ്ങൾ കൊട്ടിയൂരിലെത്തിച്ചത്. മുഴക്കുന്നിനടുത്ത് നല്ലൂർ ഗ്രാമത്തിലെ ചൂട്ടാലകളിൽനിന്ന് ഇളന്നീരാട്ടത്തിന്റെ പിറ്റേന്നാൾ മുതൽ വ്രതാനുഷ്ഠാനത്തോടെ കലം നിർമാണം തുടങ്ങും. മകംനാൾ സമുദായാംഗങ്ങളെല്ലാം വ്രതാനുഷ്ഠാനത്തോടെ ചൂട്ടാലയിൽ എത്തിച്ചേരും. സ്ഥാനികന്റെ കൈയിൽനിന്ന് വെറ്റില വാങ്ങിയ 12 പേരാണ് കലം എഴുന്നള്ളിക്കൽ ചടങ്ങിന് തയ്യാറാകുന്നത്
previous post