23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവം
Kerala

കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവം

കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതഉത്സവമാക്കി നടത്തുന്നത് സംബന്ധിച്ചു വിലയിരുത്തുന്നതിനായി നവകേരളം കർമ്മപദ്ധതി സംസ്ഥാന ടീം കൊട്ടിയൂർ സന്ദർശിച്ചു. സംസ്ഥാന കോർഡിനേറ്റർ ടി എൻ സീമ, കൺസൾട്ടന്റുമാരായ ടി പി സുധാകരൻ, എബ്രഹാം കോശി, ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവരാണ് കൊട്ടിയൂർ ഉത്സവനഗരി സന്ദർശിച്ചത്. ഇക്കരെ ക്ഷേത്ര പരിസരത്ത്വെച്ചു കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തി, സിപിഐഎം ലോക്കൽ സെക്രട്ടറി നിധിൻ, ദേവസ്വം മാനേജർ നാരായണൻ തുടങ്ങിയവർ ചേർന്നു സംഘത്തെ സ്വീകരിച്ചു. തുടർന്ന് ഉത്സവനഗരി മുഴുവനായും നോക്കികാണുകയും കൊട്ടിയൂർ പഞ്ചായത്ത് ഹരിതകർമ്മസേനയെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് അക്കരെ ക്ഷേത്രത്തിൽ ദേവസ്വം ചെയർമാനുമായി ചർച്ച നടത്തി.
ഓരോ ദിനവും ഉത്സവനഗരി ശുചിയാക്കുന്നുണ്ട് എന്നും മുൻ കാലങ്ങളെ അപേക്ഷിച്ചു വൃത്തിയോടെ സൂക്ഷിക്കാൻ ഹരിതകേരള മിഷൻ നൽകിയ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഇക്കരെ ക്ഷേത്ര ഉത്സവം അവസാനിക്കുന്നതിന് മുമ്പായി തിരുവഞ്ചിറയിലേക്ക് എത്തുന്ന വഴികളിൽ തണൽ മരങ്ങൾ നട്ടുപിടിപ്പിച്ചു തരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനു ആവിശ്യമായ മുഴുവൻ തൈകളും ഹരിതകേരളമിഷൻ നൽകുമെന്നു കോർഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.

Related posts

റെക്കോഡിട്ട്‌ കെഎസ്‌ആർടിസി

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor

‘കനിവി’ൽ വിരിയുന്നത് സാന്ത്വനത്തിന്റെ പുതു പ്രതീക്ഷകൾ

Aswathi Kottiyoor
WordPress Image Lightbox