24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം: മന്ത്രി എം വി ഗോവിന്ദൻ
Kerala

ആഡംബര നികുതി തദ്ദേശ ഭരണവകുപ്പ്‌ പിരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതം: മന്ത്രി എം വി ഗോവിന്ദൻ

തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ആഡംബര നികുതി ഈടാക്കാൻ പോകുന്നുവെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ‌ ആഡംബര നികുതി പിരിക്കുന്നില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദേശപ്രകാരം മന്ത്രിസഭായോഗം ഇത്തരത്തിൽ തീരുമാനം എടുത്തുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അറിയിച്ചു.

മൂവായിരം ചതുരശ്ര അടിയിലധികം വ്യാപ്തിയുള്ള വീടുകളെ ആഡംബര വീടുകളായി കണക്കാക്കണം എന്നും, ഈ വീടുകളിൽ നിന്ന് ഉയർന്ന വസ്തു നികുതി ഈടാക്കുന്ന കാര്യം പരിശോധിക്കണം എന്നുമാണ്‌ ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്‌. 2022 ഏപ്രിൽ ഒന്നിന്‌ ശേഷം നിർമ്മിക്കുന്ന വീടുകൾക്ക്‌ മാത്രമാണ്‌ ഈ നിർദേശമെന്നും ധനകാര്യ കമ്മീഷൻ എടുത്ത്‌ പറഞ്ഞിരിക്കുന്നു. ഈ നിർദേശം സംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കുന്നതേയുള്ളൂ. പഴയ വീടുകളുടെ നികുതിയെ സംബന്ധിച്ച്‌ യാതൊരു ശുപാർശയും ധനകാര്യ കമ്മീഷൻ നൽകിയിട്ടുമില്ല.

വസ്തുതകൾ ഇതായിരിക്കെ, ചെറിയ വീടിനും വില്ലേജ്‌ ഓഫീസുകളിൽ അടയ്ക്കേണ്ടുന്ന നികുതി വരുന്നു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വസ്തു നികുതി (കെട്ടിടനികുതി) പിരിക്കുന്നത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്‌. വലിയ വീടുകൾക്ക്‌ ആഡംബര നികുതി മാത്രമാണ്‌ റവന്യൂ വകുപ്പ്‌ പിരിച്ചെടുക്കുന്നത്‌. അത്‌ തദ്ദേശ ഭരണവകുപ്പ്‌ ഏറ്റെടുക്കുമെന്ന പ്രചാരണം സത്യവിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.

Related posts

ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

പാഠപുസ്‌തകം ഇത്തവണയും നേരത്തേ; മാർച്ച്‌ ആദ്യവാരത്തോടെ വിതരണം ആരംഭിക്കാൻ ശ്രമം

Aswathi Kottiyoor

ഗുജറാത്തും കർണാടകയും വേണ്ട, കേരളം മതി; 40 കോടി നിക്ഷേപവുമായി മഹാരാഷ്‌ട്രയിലെ സുപ്രീം ഡെകോർ

Aswathi Kottiyoor
WordPress Image Lightbox