25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ​ഴ​വ​ർ​ഗ​ത്തോ​ട്ട​ങ്ങ​ൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്
Kerala

പ​ഴ​വ​ർ​ഗ​ത്തോ​ട്ട​ങ്ങ​ൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ലി​റ്റി​ൽ ഫോ​റ​സ്റ്റ് ചല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മാ​തൃ​കാ മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ പ​ച്ച​പി​ടി​ച്ചതോടെ ഇ​ത്ത​വ​ണ​ത്തെ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഴ​വ​ർ​ഗ​ത്തോ​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്.

ര​ണ്ട് മു​ത​ൽ 10 സെ​ന്‍റ് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ച്ച​ത്. വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​നൂ​റോ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചാ​ണ് ചെ​റു​വ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് ഫ്രൂ​ട്ട് ഫോ​റ​സ്റ്റ് എ​ന്ന പ​ഴ​വ​ർ​ഗ തോ​ട്ട​ങ്ങ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു.

നാ​ട്ടു​മാ​വ്, പ്ലാ​വ്,പേ​ര, നെ​ല്ലി, റ​മ്പൂ​ട്ടാ​ൻ, സ​പ്പോ​ട്ട, മാ​ങ്കോ​സ്റ്റി​ൻ, ഞാ​വ​ൽ, അ​ത്തി, സീ​ത​പ്പ​ഴം, ആ​ത്ത തു​ട​ങ്ങി 25 ഓ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കും. സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യും വ്യ​ക്തി​ക​ൾ​ക്ക് സ​ബ്സി​ഡി​യോ​ടെ​യും വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കി മി​ക​ച്ച പ​ഴ​ത്തോ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ ജി​ല്ല എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള പു​തി​യ ചു​വ​ടു​വെ​പ്പാ​യി ഫ്രൂ​ട്ട് ഫോ​റ​സ്റ്റ് മാ​റു​മെ​ന്നും പി.​പി. ദി​വ്യ പ​റ​ഞ്ഞു.

Related posts

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ന് പക്ഷികളെ കൊല്ലും

Aswathi Kottiyoor

തോടുകളിലും പുഴകളിലും അനധികൃത മീൻപിടിത്തം വ്യാപകം; 15000 രൂപ പിഴ ചുമത്തും

Aswathi Kottiyoor

മോഷ്ടാവ് മരിച്ചത് കഴുത്ത് ഞെരിച്ചപ്പോള്‍; വീട്ടുടമ അറസ്റ്റില്‍: എല്ല് പൊട്ടി ശ്വാസനാളത്തില്‍

Aswathi Kottiyoor
WordPress Image Lightbox