24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെഎസ്ആർടിസിയിൽ സാധാരണക്കാർക്ക് ശമ്പളമില്ല, ഉന്നതർക്കുണ്ട്: വിമർശിച്ച് ഹൈക്കോടതി
Kerala

കെഎസ്ആർടിസിയിൽ സാധാരണക്കാർക്ക് ശമ്പളമില്ല, ഉന്നതർക്കുണ്ട്: വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസി ശമ്പള വിതരണത്തിൽ വിവേചനമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനമാണെന്നാണ് ഹൈക്കോടതിയുടെ വിമർശനം.

പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പള വിതരണം തടയണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹർജിയിൽ മറുപടി നൽകണമെന്ന് കെഎസ്ആർടിസിക്ക് കോടതി നിർദേശം നൽകി.

Related posts

കെഎസ്ആർടിസി ദീർഘദൂര സർവീസ് സ്വിഫ്റ്റിനു കീഴിൽ.

Aswathi Kottiyoor

ഇന്ന് ഈസ്റ്റർ:ഉപവാസത്തിന്റെയും പ്രാർഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു………..

Aswathi Kottiyoor

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ –

Aswathi Kottiyoor
WordPress Image Lightbox