25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ
Kerala

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

നാളുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിലെ കുരുന്നുകൾ. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാൻ ശബ്ദവും സാമീപ്യവും അവർക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാർഥികളെ മധുരം നൽകിയാണ് സ്‌കൂൾ അധികൃതർ സ്വീകരിച്ചത്. പാട്ടു പാടിയും കുസൃതികൾ പങ്കുവെച്ചും കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം സീരിയൽ ആർട്ടിസ്റ്റ് മനീഷാ മഹേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരം നൽകി മനീഷയും സന്തോഷത്തിൽ പങ്കുചേർന്നു.
ഈ അധ്യയന വർഷത്തിൽ പുതുതായി പ്രവേശനം നേടിയ അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ആകെ 60 വിദ്യാർഥികളാണ് നിലവിൽ വിദ്യാലയത്തിലുള്ളത്. വിദ്യാർഥികൾക്കു താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. ഏഴാം തരം വരെയുള്ള കുട്ടികളാണ് വിദ്യാലയത്തിൽ പഠിക്കുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ മറ്റു മൂന്നു സമീപ ജില്ലകളിലെ വിദ്യാർഥികളും ഇവിടെയുണ്ട്.
പ്രഥമാധ്യാപകൻ ബി. വിനോദ്, പി.ടി.എ. പ്രസിഡന്റ് ജയലക്ഷ്മി, ക്ലസ്റ്റർ കോർഡിനേറ്റർ ജിലു, എസ്.എസ്.ആർ.ജി കൺവീനർ എസ്. സതീഷ്, സ്റ്റാഫ് സെക്രട്ടറി ഹബി എ, സീനിയർ അസിസ്റ്റന്റ് സ്മിത ടൈറ്റസ് എന്നിവർ പങ്കെടുത്തു.

Related posts

ഭൗമ സൂചിക പദവിയുള്ള കാർഷികോത്പന്നങ്ങളെ മൂല്യ വർധിതമാക്കുന്നതിനും ഓൺലൈൻ വിപണനത്തിനും പിന്തുണ നൽകും: മന്ത്രി പി രാജീവ്

Aswathi Kottiyoor

പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും, സുരക്ഷ ഉറപ്പാക്കും’; മന്ത്രിമാർ ദുരന്ത സ്ഥലത്തേക്ക്.*

Aswathi Kottiyoor

സംവരണത്തെ വൈകാരികമാക്കുന്നവർ യഥാർഥ പ്രശ്‌നത്തിൽനിന്നു ശ്രദ്ധ തിരിക്കുന്നു: മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox