22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മെ​ത്തി
Kerala

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​മെ​ത്തി

കേ​​​​ര​​​​ള​​​​ത്തി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​മെ​​​​ത്തി​​​​യെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം. സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ൽ ജൂ​​​​ണ്‍ ഒ​​​​ന്നി​​​​ന് എ​​​​ത്തി​​​​ച്ചേ​​​​രേ​​​​ണ്ട കാ​​​​ല​​​​വ​​​​ർ​​​​ഷം ഇ​​​​ക്കു​​​​റി മൂ​​​​ന്ന് ദി​​​​വ​​​​സം മു​​​​ൻ​​​​പാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു പെ​​​​യ്തുതു​​​​ട​​​​ങ്ങി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ​​​​യോ​​​​ടെ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ന്‍റെ കി​​​​ഴ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്തും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ൽ മി​​​​ക്ക​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ത​​​​മി​​​​ഴ്നാ​​​​ടി​​​​ന്‍റെ തെ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലും മ​​​​ാന്നാ​​​​ർ ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലും ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ന്‍റെ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഭാ​​​​ഗ​​​​ത്തും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ലും കാ​​​​ല​​​​വ​​​​ർ​​​​ഷം വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ചു.

അ​​​​ടു​​​​ത്ത മൂ​​​​ന്നു-നാ​​​​ല് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം മ​​​​ധ്യ അ​​​​റേ​​​​ബ്യ​​​​ൻ ക​​​​ട​​​​ലി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​കെ​​​​യും കാ​​​​ല​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ മ​​​​ഴ പെ​​​​യ്തുതു​​​​ട​​​​ങ്ങു​​​​മെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നിടെ ഇ​​​​തു മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണ് കാ​​​​ല​​​​വ​​​​ർ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ൽ നേ​​​​ര​​​​ത്തേ പെ​​​​യ്തു തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശ​​​​വും ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. വ്യാ​​​​ഴാ​​​​ഴ്ച വ​​​​രെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​​​​​ളി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ പ്ര​​​​വ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. 14 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ഒ​​​​ൻ​​​​പ​​​​ത് ജി​​​​ല്ല​​​​ക​​​​ളി​​​​ലും ഇ​​​​ന്ന് യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, വ​​​​യ​​​​നാ​​​​ട് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നാ​​​​ളെ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പാ​​​​ല​​​​ക്കാ​​​​ട്, കോ​​​​ഴി​​​​ക്കോ​​​​ട്, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച​​​​യും യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Related posts

മിശ്രവിവാഹവും രജിസ്‌റ്റർ ചെയ്യാം ; ഉത്തരവ്‌ ഉടൻ ; യുഡിഎഫ്‌ സർക്കാരിന്റെ തെറ്റു തിരുത്തി എൽഡിഎഫ്‌ സർക്കാർ

Aswathi Kottiyoor

കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 42160 രൂപ –

Aswathi Kottiyoor

പച്ചക്കറികളിലെ വിഷാംശം ; തമിഴ്നാട് ഗുണനിലവാര നിയന്ത്രണം കാര്യക്ഷമമാക്കണമെന്ന് കേരളം

Aswathi Kottiyoor
WordPress Image Lightbox