25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കുട്ടികളിൽ ജന്മനാ പ്രതിരോധശേഷി കുറയുന്നു
Kerala

കുട്ടികളിൽ ജന്മനാ പ്രതിരോധശേഷി കുറയുന്നു

ജന്മനാലുള്ള രോഗപ്രതിരോധ ശേഷിയില്ലായ്‌മ കൂടുതൽ കുട്ടികളിൽ കാണുന്നതായി പഠനം. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജും ഡൽഹി സിഎസ്‌ഐആർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ജീനോമിക്‌ ആൻഡ്‌ ഇന്റഗ്രേറ്റീവ്‌ ബയോളജിയും ചേർന്ന്‌ നടത്തിയ ‘ പ്രൈമറി ഇമ്യൂൺ ഡഫിഷ്യൻസി ഡിസോർഡർ ഇൻ ചിൽഡ്രൻ–-ക്ലിനിക്കൽ ആൻഡ്‌ ജീനോമിക്‌ ക്യാരക്ടറിറ്റ്‌ക്‌സ്‌’ ഗവേഷണത്തിലാണ്‌ ഈ കണ്ടെത്തൽ. നേരത്തെ ഈ ആരോഗ്യാവസ്ഥ അപൂർവമെന്നാണ്‌ കരുതിയിരുന്നത്‌.

പഠന വിധേയമാക്കിയ 600 കുട്ടികളിൽ ജനിതക പരിശോധന നടത്തിയ 200ൽ 125 പേരിലും ജന്മനാലുള്ള പ്രതിരോധ ശേഷിക്കുറവിന്‌ കാരണമായ ജനിതക വ്യതിയാനം കണ്ടെത്തി. മരണത്തിനുവരെ കാരണമാകുന്ന പ്രതിരോധശേഷിക്കുറവാണ്‌ ഈ വിഭാഗത്തിലുണ്ടാകുന്നത്‌. പഠനഫലമായി 17 കുട്ടികൾക്ക്‌ മരുന്ന്‌ ചികിത്സയും(ഇൻട്രാവീനസ്‌ ഇമ്യൂണോ ഗ്ലോബുലിൻ) ഗുരുതരമായ പ്രതിരോധ ശേഷിക്കുറവ്‌ കണ്ടെത്തിയവർക്ക്‌ മജ്ജ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയും നടത്തി. ഏഴ്‌ അമ്മമാരിൽ ഗർഭാവസ്ഥയിൽ പരിശോധന നടത്തി കുഞ്ഞുങ്ങളിൽ ജനിതക വ്യതിയാന സാധ്യത കണ്ടെത്തി.

പ്രാഥമിക രോഗ പ്രതിരോധ ശേഷിക്കുറവ്‌ മാതാപിതാക്കളിൽനിന്ന്‌ പാരമ്പര്യമായി ലഭിക്കുന്നതോ ജീനുകൾക്ക്‌ സംഭവിക്കുന്ന വ്യതിയാനങ്ങളാലോ ആണ്‌ ഉണ്ടാകുന്നത്‌. നാനൂറിൽപരം രോഗങ്ങളാണ്‌ ഈ തരത്തിൽ ഉണ്ടാകുക. പരിശോധിച്ച 50 ശതമാനത്തിലധികംപേർക്കും പ്രതിരോധ ശേഷിയിൽ കുറവ്‌ കണ്ടെത്തിയത്‌ ഗൗരവതരമാണെന്ന്‌ പഠനത്തിന്‌ നേതൃത്വംനൽകിയ മെഡിക്കൽ കോളേജിലെ പ്രൊഫ. ഡോ. ഗീത ഗോവിന്ദരാജ്‌ പറഞ്ഞു. ഡൽഹി സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ റിസർച്ച്‌ ബോർഡ്‌ അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച്‌ ശിശുരോഗ–-പാത്തോളജി വിഭാഗങ്ങളുടെയും -മൾട്ടി ഡിസിപ്ലീനറി റിസർച്ച്‌ യൂണിറ്റിന്റെയും നേതൃത്വത്തിൽ മൂന്നര വർഷംകൊണ്ടായിരുന്നു പഠനം .

Related posts

സുഗതകുമാരിയുടേത് മാനവികത കവിതയിലും ജീവിതത്തിലും നിറഞ്ഞ വ്യക്തിത്വം: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തിലെ പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

പ്ലാസ്‌റ്റിക്‌ മാലിന്യമിടാൻ കുട്ടികൾക്കായി കുട്ടിക്കൊട്ടകൾ

Aswathi Kottiyoor
WordPress Image Lightbox