26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വികസനം ശാസ്ത്രത്തിനെതിരാണെന്നു വാദിക്കുന്ന രീതിയെ ശാസ്ത്ര തത്വങ്ങളുടെ പിൻബലത്തിൽ തുറന്നു കാട്ടണം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala

വികസനം ശാസ്ത്രത്തിനെതിരാണെന്നു വാദിക്കുന്ന രീതിയെ ശാസ്ത്ര തത്വങ്ങളുടെ പിൻബലത്തിൽ തുറന്നു കാട്ടണം: മുഖ്യമന്ത്രി പിണറായി വിജയൻ

വികസനം ശാസ്ത്രത്തിനെതിരാണെന്നു വാദിക്കുന്ന രീതിയെ ശാസ്ത്ര തത്വങ്ങളുടെ പിൻബലത്തിൽ തന്നെ തുറന്നുകാട്ടാൻ ശാസ്ത്ര രംഗത്തുള്ളവർ തയ്യാറാകണം, എങ്കിലെ നമുക്കു പുതിയകാലത്തിന്റെ വേഗത്തിനൊത്തു സഞ്ചരിക്കാൻ കഴിയു എന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. ശാസ്ത്ര സാങ്കേതിക രംഗത്ത് കേരളം 50 വർഷം പിന്നിട്ടതിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച മികച്ച ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ നൽകി സംസാരിക്കുകയായിരുന്നു.
നവകേരള നിർമ്മിതിയിൽ ശാസ്ത്ര സാങ്കേതിക വികാസത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം കണ്ടെത്തിയ ആധുനിക വിജ്ഞാനങ്ങളെ നമ്മുടെ സമൂഹ സൃഷ്ടിയിൽ നാം സ്വീകരിക്കേണ്ടതുണ്ടെന്നും
അദ്ദേഹം പറഞ്ഞു. നാട്ടിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളെല്ലാംതന്നെ ശാസ്ത്രസാങ്കേതിക വിജ്ഞാനത്തെ സ്വാംശീകരിച്ചിട്ടുള്ളവയാണെന്നും ഇത്തരത്തിലുള്ള സാങ്കേതിക പ്രവർത്തനത്തെ ജനോപകാരപ്രദമായി ഉപയോഗിക്കേണ്ട ഒരു കടമ ജനാധിപത്യ സർക്കാരിനുണ്ടെന്നും നമ്മുടെ ഭാവി തലമുറയ്ക്ക് നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വെള്ളാർ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ കാർഷിക മേഖലയിലെ ഗവേഷണ സംഭാവനകൾ പരിഗണിച്ച് എം.എസ് സ്വാമിനാഥനു വേണ്ടി അദ്ദേഹത്തിന്റെ മകൾ മധു സ്വാമിനാഥനും സൈന്താന്തിക-ഭൗതിക മേഖലയിലെ ആജീവനാന്ത നേട്ടം പരിഗണിച്ച് പ്രൊ.താണു പത്മമനാഭനുവേണ്ടി അദ്ദേഹത്തിന്റെ ബന്ധു അജിത് കരമനയും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കേരള വന ഗവേഷണ കേന്ദ്രത്തിനും മലബാർ ബൊട്ടാണിക്കൽ ഗാർഡനും ഏറ്റവും നല്ല ഗവേഷണ സ്ഥാപനങ്ങൾക്കുള്ള അവാർഡ് നൽകി. 34-ാം സയൻസ് കോൺഗ്രസിന്റെ ഏറ്റവും നല്ല പ്രബന്ധനത്തിനും പോസ്റ്ററുകൾക്കുമുള്ള അവാർഡുകളും വിതരണം ചെയ്തു. ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെ 50 വർഷത്തെ സംക്ഷിപ്ത റിപ്പോർട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ ശാസ്ത്രമേഖലകളിൽ നേട്ടം കൈവരിച്ച 45 പേർക്ക് വ്യക്തിഗത പുരസ്‌കാരങ്ങളും നൽകി.
കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ സെക്രട്ടറി ഡോ.എസ്. പ്രദീപ്കുമാർ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.കെ.പി സുധീർ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഡോ. വി.കെ ദാമോദരൻ, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊ. വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ്ചാൻസിലർ ഡോ.എം.എസ് രാജശ്രീ, കൊച്ചിൻ ശാസ്ത്ര സാങ്കേതി സർവകലാശാല വൈസ്ചാൻസിലർ ഡോ.കെ.എൻ മധുസൂധനൻ, സീനിയർ സൈന്റിസ്റ്റ് ഡോ.കെ.വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ലൈഫ് മിഷൻ : 20 വരെ അപേക്ഷിക്കാം

Aswathi Kottiyoor

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ഏഴാം ദിവസം; പത്ത് കടകൾ പൂട്ടിച്ചു; 65 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കോവിഡ്‌ വ്യാപനം: സുപ്രീകോടതി സ്വമേധയാ കേസെടുത്തു………..

Aswathi Kottiyoor
WordPress Image Lightbox