24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • വി​വാ​ഹ വീ​ടു​ക​ളി​ലെ ഹീ​ന​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പോ​ലീ​സ് ജാ​ഗ്ര​ത കാ​ട്ട​ണം : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
kannur

വി​വാ​ഹ വീ​ടു​ക​ളി​ലെ ഹീ​ന​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ പോ​ലീ​സ് ജാ​ഗ്ര​ത കാ​ട്ട​ണം : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹീ​ന​വും നി​ന്ദ്യ​വും സ്വൈ​ര​ജീ​വി​ത​ത്തി​ന് പോ​റ​ലേ​ൽ​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​വൃ​ത്തി​ക​ൾ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13ന് ​തോ​ട്ട​യി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.
ഇ​തു​സം​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ക​ണ്ണൂ​ർ ചാ​ല പ​ന്ത്ര​ണ്ട് ക​ണ്ടി​യി​ൽ വി​വാ​ഹ​വീ​ട്ടി​ൽ ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ത​ർ​ക്ക​ങ്ങ​ളാ​ണ് ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വി​വാ​ഹ വീ​ടു​ക​ളി​ൽ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും.
വി​വാ​ഹ​വീ​ടു​ക​ളി​ൽ ആ​ഭാ​സ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

Related posts

ഐഎച്ച്ആർഡി യിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സാങ്കേതിക സാംസ്കാരിക സംരംഭകത്വമേള ഐഎച്ച്ആർഡി തരംഗ് ’23 ദേശീയ ടെക് ഫെസ്റ്റിന് തുടക്കമാവുകയാണ്.

Aswathi Kottiyoor

നിടുംപൊയിൽ -ചന്ദനത്തോട് ചുരം പാതയുടെ നവീകരണം തുടങ്ങി

ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​റി​ന് മെ​ഗാ സ​ർ​ജ​റി ക്യാ​മ്പ്

Aswathi Kottiyoor
WordPress Image Lightbox