26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • *എസ്പിസി സമ്മർ ക്യാമ്പ് ആരംഭിച്ചു*
Kerala

*എസ്പിസി സമ്മർ ക്യാമ്പ് ആരംഭിച്ചു*

*കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി കുട്ടികൾക്കായുള്ള ത്രിദിന സമ്മർ ക്യാമ്പ് ആരംഭിച്ചു. കണ്ണൂർ റൂറൽ ADNO സി വി തമ്പാൻ പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം പേരാവൂർ ഡിവൈഎസ്പി എ വി ജോൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത വത്യാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ലോക്കൽ മാനേജർ ഫാ. വിനു ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത, പിടിഎ പ്രസിഡണ്ട് സി സി സന്തോഷ്, പ്രിൻസിപ്പാള്‍ എൻ ഐ ഗീവർഗീസ്, സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു.*

Related posts

പൊതുവിതരണ സംവിധാനം സുതാര്യമാക്കി: മന്ത്രി പി. തിലോത്തമൻ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത‌‌‌

Aswathi Kottiyoor

ഇന്ന് ഉത്രാടം; ഓ​ണ​ത്തി​ര​ക്കി​ൽ കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox