25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാഷ്ട്രീയത്തിലും ഭരണത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം സുപ്രധാനം: പ്രതിപക്ഷ നേതാവ്
Kerala

രാഷ്ട്രീയത്തിലും ഭരണത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം സുപ്രധാനം: പ്രതിപക്ഷ നേതാവ്

രാഷ്ട്രീയത്തിലും ഭരണത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം സുപ്രധാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ മേഖലകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ സ്ത്രീകൾക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളും ന്യൂനപക്ഷങ്ങളും ഭിന്നശേഷിക്കാരും പാർശവത്കരിക്കപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം, തുല്യ നീതി, തുല്യ അവസരം തുടങ്ങിയവയിലൂടെ ഈ സാഹചര്യം മറികടക്കാൻ കഴിയും. ഇതിനു വനിതകൾ കൂടുതലായി രാഷ്ട്രീയത്തിലേക്കിറങ്ങണം. ഏതെങ്കിലും കക്ഷിയിലോ പ്രത്യയശാസ്ത്രത്തിലോ ചേർന്നുകൊണ്ടുമാത്രമല്ല, സ്വതന്ത്രമായി ചിന്തിക്കുകയും ജനോപകാരപ്രദമായ നിലപാടു സ്വീകരിക്കുകയും ചെയ്യുകവഴി സമൂഹവുമായി ബന്ധപ്പെടാൻ കഴിയും. ജനപ്രതിനിധികൾക്കു രാജ്യത്തിന്റെ പ്രവർത്തന രീതിയെ സ്വാധീനിക്കാൻ ശേഷിയുണ്ട്. ഇതിലൂടെ വനിതകളുടെ ശാക്തീകരത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

തുല്യതാപരീക്ഷയിൽ വിജയവുമായി 67 ജനപ്രതിനിധികൾ

Aswathi Kottiyoor

സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍

Aswathi Kottiyoor

കേളകം പഞ്ചായത്ത് കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനവും

Aswathi Kottiyoor
WordPress Image Lightbox