26.1 C
Iritty, IN
November 22, 2024
  • Home
  • kannur
  • ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ല്‍ ഈ ​വ​ര്‍​ഷം 1322 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന വ​ര്‍​ധ​ന: മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍
kannur

ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ല്‍ ഈ ​വ​ര്‍​ഷം 1322 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന വ​ര്‍​ധ​ന: മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍

ഇ​രി​ട്ടി: ആ​റു വ​ര്‍​ഷ​ത്തെ ക​ണ​ക്ക് പ്ര​കാ​രം ഈ ​വ​ര്‍​ഷം ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ വ​രു​മാ​നം സ​ര്‍​വ​കാ​ല റെ​ക്കോ​ര്‍​ഡ് നേ​ടി​യെ​ന്നും വ​രു​മാ​ന​ത്തി​ല്‍ 1322 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യെ​ന്നും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ഇ​രി​ട്ടി കീ​ഴൂ​രി​ല്‍ നി​ര്‍​മി​ച്ച ഉ​ളി​യി​ല്‍ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള വ​കു​പ്പു​ക​ളി​ല്‍ ഒ​ന്നാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍. ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത് ഓ​ഫീ​സു​ക​ളു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​വും ജീ​വ​ന​ക്കാ​രു​ടെ നി​സ്വാ​ര്‍​ത്ഥ സേ​വ​ന​വും കൊ​ണ്ടാ​ണ്. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​തോ​ടെ മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചു.
മു​ഴു​വ​ന്‍ ആ​ധാ​ര​ങ്ങ​ളും ഡി​ജി​റ്റൈ​സ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​റു ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ആ​ധു​നി​ക​വ​ത്ക​ര​ണം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ആ​ധാ​രം എ​ഴു​ത്തു​കാ​രെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​മാ​ത്ര​മേ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കൂ. അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തും. ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ലൂ​ടെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ക​ണ്ണൂ​ര്‍ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ സി. ​രാ​കേ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, അം​ഗം ലി​സി ജോ​സ​ഫ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍, ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​ശ്രീ​ല​ത, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ഉ​സ്മാ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ടി.​കെ. ഫ​സീ​ല, കൗ​ണ്‍​സി​ല​ര്‍ പി. ​ര​ഘു, ര​ജി​സ്ട്രേ​ഷ​ന്‍ വ​കു​പ്പ് കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല ഡ​പ്യൂ​ട്ടി ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ന​റ​ല്‍ കെ.​സി. മ​ധു, ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ബി.​എ​സ്. ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

കൽപ്പറ്റയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പൊലീസിന്റെ ജോലിഭാരം കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം; മുഖ്യമന്ത്രി……..

Aswathi Kottiyoor
WordPress Image Lightbox