27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജില്ലയിൽ 21 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി: മന്ത്രി വീണ ജോർജ്
Kerala

ജില്ലയിൽ 21 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി: മന്ത്രി വീണ ജോർജ്

ആ​ര്‍​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ 21 കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള്ളി​ത്തോ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 35 പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു.
2018ലെ ​പ്ര​ള​യ​ത്തി​ല്‍ മ​ണ്ണി​ടി​ഞ്ഞു ത​ക​ര്‍​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പ​ക​ര​മാ​ണ് നാ​ഷ​ണ​ല്‍ റൂ​റ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ അ​നു​വ​ദി​ച്ച 2. 32 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച്‌ വ​ള്ളി​ത്തോ​ട്ടി​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം നി​ര്‍​മി​ച്ച​ത്.
കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ വ​ള്ളി​ത്തോ​ട് ഷാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് ച​ര്‍​ച്ച്‌ ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യി​രു​ന്നു. ഷാ​രോ​ണ്‍ ച​ര്‍​ച്ചി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു താ​ത്കാ​ലി​ക​മാ​യി ആ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ര​ണ്ടു സ്ഥി​രം ഡോ​ക്‌​ട​ര്‍​മാ​രു​ടെ​യും ഒ​രു പ​ഞ്ചാ​യ​ത്ത് ഡോ​ക്‌​ട​റു​ടെ​യും സേ​വ​നം ഇ​വി​ടെ​യു​ണ്ട്. പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ രോ​ഗി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കും.
അ​ത്യാ​ഹി​ത വി​ഭാ​ഗം, ഗ​ര്‍​ഭ​കാ​ല പ​രി​ശോ​ധ​ന, വ​യോ​ജ​ന ക്ലി​നി​ക്ക്, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, മു​ല​യൂ​ട്ട​ല്‍ കേ​ന്ദ്രം, മൂ​ന്നു ഒ​പി കൗ​ണ്ട​റു​ക​ള്‍, ല​ബോ​റ​ട്ട​റി, ഫാ​ര്‍​മ​സി തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും. വി​ശാ​ല​മാ​യ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളു​മു​ണ്ട്. കി​ട​ത്തി ചി​കി​ത്സ​യി​ല്ലെ​ങ്കി​ലും അ​ടി​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ഒ​രേ​സ​മ​യം നാ​ലു​പേ​രെ വ​രെ ചി​കി​ത്സി​ക്കാ​ന്‍ സാ​ധി​ക്കും.
ച​ട​ങ്ങി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍ ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​വി. ​പി. രാ​ജേ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഒ​പി ബ്ലോ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​നും ലാ​ബ് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​നും ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ ബ്ലോ​ക്ക് പാ​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​റും മീ​റ്റിം​ഗ് ഹാ​ള്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ശോ​ക​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് ച​ര്‍​ച്ച്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​സ്റ്റ​ര്‍ ജേ​ക്ക​ബ് ജോ​ര്‍​ജി​നെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി. ​പി. ര​വീ​ന്ദ്ര​ന്‍ ആ​ദ​രി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​മീ​ദ് ക​ണി​യാ​ട്ട​യി​ല്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി. ​പ്ര​മീ​ള, പി. ​എ​ന്‍. ജെ​സി, മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, പ​ഞ്ചാ​യ​ത്തം​ഗം മി​നി പ്ര​സാ​ദ്, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. ​സി. ജോ​സ​ഫ്, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്മി​ത ര​ജി​ത്ത്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ​ബി​ന്‍ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ദേശീയ യുവജനോത്സവം 18 മത്സര ഇനങ്ങൾ വെട്ടിക്കുറച്ച് രണ്ടാക്കി; പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ കത്ത്

Aswathi Kottiyoor

കണ്ണൂർ–പുതുച്ചേരി സ്വിഫ്‌റ്റ്‌ സർവീസ്‌ ഉടൻ

Aswathi Kottiyoor

അടക്കാത്തോട് , നാരങ്ങത്തട്ട് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി

Aswathi Kottiyoor
WordPress Image Lightbox