26.6 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • ആലുവ ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി
Thiruvanandapuram

ആലുവ ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി

കൊച്ചി: ആലുവ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി.വ്യാഴാഴ്ച രാവിലെയാണ് സംഭവം.ബസ് മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ ബസ് കലൂർ ഭാഗത്തുനിന്നും കണ്ടെത്തി.പ്രതിയേയും പോലീസ് പിടികൂടി.ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയിൽ നിന്ന് ബസ് മോഷണം പോയത്.മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആൾ ബസുമായി കടന്നുകളയുകയായിരുന്നു.അമിത വേഗതയിൽ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻതന്നെ ഡിപ്പോയിൽ വിവരം അറിയിച്ചു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂർ ഭാഗത്തുനിന്ന് കണ്ടെത്തിയത്.ഇന്നു ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ഇത്.
ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയിൽ ബസ് നിരവധി വാഹനങ്ങളിൽ തട്ടിയതായും റിപ്പോർട്ടുകളുണ്ട്.

Related posts

കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ…

Aswathi Kottiyoor

കോവിഡ് വ്യാപനം; വിയ്യൂർ സെൻട്രൽ ജയിലിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor

ബാങ്ക് ലയനം: കേരളം മാതൃകയാക്കി റിസര്‍വ് ബാങ്ക്…………..

Aswathi Kottiyoor
WordPress Image Lightbox