23.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു

കേളകം: സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്, എൻ എസ് എസ് വാളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേളകം ബസ് സ്റ്റാൻഡിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിർവഹിച്ചു. പിടി എ പ്രസിഡന്റ് സി സി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്ലൗസുകൾ പവിത്രൻ ഗുരുക്കൾ വിതരണം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപാൾ എൻ ഐ ഗീവർഗീസ്, സ്റ്റാഫ് സെക്രട്ടറി വി എ ലിൻസി എന്നിവർ സംസാരിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ സി ഷാജി, സ്കൗട്ട് മാസ്റ്റർ കെ വി ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related posts

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു; സുപ്രീംകോടതി പരിഗണിക്കും തൊട്ടുമുമ്പ് നടപടി.

Aswathi Kottiyoor

വർണക്കൂടാരം പ്രീ-പ്രൈമറി സ്കൂൾ സ്റ്റാർ പദ്ധതി മാസ്റ്റർ പ്ലാൻ അനാച്ഛാദനം ചെയ്തു.

Aswathi Kottiyoor

110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….

Aswathi Kottiyoor
WordPress Image Lightbox