28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • വ​ര​വേ​ല്പിനൊരുങ്ങി സ്കൂ​ളു​ക​ൾ
kannur

വ​ര​വേ​ല്പിനൊരുങ്ങി സ്കൂ​ളു​ക​ൾ

ക​ണ്ണൂ​ർ: ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സ്കൂ​ൾ അ​ധ്യ​യ​ന വ​ർ​ഷം സാ​ധാ​ര​ണ രീ​തി​യി​ൽ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കെ സ്കൂ​ളു​ക​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം ക്ലാ​സു​ക​ൾ തു​റ​ന്നി​രു​ന്നെ​ങ്കി​ലും ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ല്ല​രീ​തി​യി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള അ​വ​സാ​നി​ച്ച ശേ​ഷ​മാ​യ​തി​നാ​ൽ സ്കൂ​ളു​ക​ളു​ടെ ഫി​റ്റ്ന​സ് കാ​ര്യ​ക്ഷ​മ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ട്. കാ​ല​വ​ർ​ഷം ക​ടു​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും ബ​ല​വും അ​ടി​ത്ത​റ​യു​മെ​ല്ലാം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​ർ​ന്നി​ട്ടു​ണ്ട്.
ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന
80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി
ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും ഫി​റ്റ്ന​സ് പ​രി​ശേ​ധാ​ന​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​ക്ക​ഴി​ഞ്ഞു.
31 നു​ള്ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ക്ഷ​യി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി, ആ​സ്തി വി​ക​സ​ന ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഏ​താ​നും കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത്ത​രം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളോ ഹാ​ളു​ക​ളോ താ​ത്കാ​ലി​ക ക്ലാ​സ് മു​റി​ക​ളാ​യി ഉ​പ​യോ​ഗി​ക്കും.​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി , ക്ലാ​സ് റൂ​മി​ന്‍റെ വ​ലി​പ്പം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.​മേ​ൽ​ക്കൂ​ര​യി​ൽ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്ര് , ടീ​ൻ ഷീ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ ബ​ലം, അ​ടി​ത്ത​റ, മേ​ൽ​ക്കൂ​ര, ക​ത​ക്, ജ​ന​ൽ, ത​ടി​പ്പ​ണി​ക​ൾ, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് നി​യ​മം.
അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ. കെ​മ​സ്ട്രി, ഇം​ഗ്ലീ​ഷ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹൈ​സ്കൂ​ൾ ത​ല ആ​ർ​ട്ട് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. എ​ൽ​പി ത​ല​ത്തി​ലു​ള്ള ക്ല​സ്റ്റ​ർ മീ​റ്റിം​ഗു​ക​ളും പൂ​ർ​ത്തി​യാ​യി.
യൂ​ണി​ഫോം ഉ​ട​ൻ ന​ൽ​കും
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യൂ​ണി​ഫോം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യും. പാ​ക്കിം​ഗ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ബാ​ക്കി നി​ൽ​ക്കു​ന്ന​ത്. പാ​ക്കിം​ഗ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വി​ത​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നെ​ങ്കി​ലും യൂ​ണി​ഫോം നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നി​ല്ല.​അ​തു​കൊ​ണ്ട് ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ യൂ​ണി​ഫോ​മു​ക​ൾ വാ​ങ്ങി​യി​രു​ന്നി​ല്ല. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളി​ൽ യൂ​ണി​ഫോം എ​ത്തി​ക്കും.

കു​ട്ടി​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ
കു​ട്ടി​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ പ​കു​തി​യി​ല​ധി​കം പൂ​ർ​ത്തി​യാ​യി. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 15,16,17 വ​യ​സു​ള്ള​വ​ർ​ക്കും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 12,13,14 വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.​ഇ​തി​ൽ ഒ​ന്നാം​ഘ​ട്ട​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കോ​വാ​ക്സി​ന്‍റെ ഒ​രു ഡോ​സ് എ​ടു​ത്തു ക​ഴി​ഞ്ഞു. 99.9 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത് പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. വ​ള​രെ ചെ​റി​യൊ​രു ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ് വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം വാ​ക്സി​നെ​ടു​ക്കാ​ത്ത​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 31 ന​കം ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്ക​ണം. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. ഇ​തി​നാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ന​ൽ​കു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് കു​ട്ടി​ക​ൾ കൂ​ടു​ത​ലു​ള്ള സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യും അ​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ൽ പി​എ​ച്ച്സി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പാ​ഠ​പു​സ്ത​ക വി​ത​ര​ണം
അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
മേ​യ് ആ​ദ്യ​ത്തോ​ടെ പു​സ്ത​ക​വി​ത​ര​ണം ആ​രം​ഭി​ച്ചു​വെ​ന്നും പ​കു​ധി​യി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജി​ല്ല​യ്ക്ക് ഒ​ന്നു​മു​ത​ൽ പ​ത്ത് വ​രെ 24 ല​ക്ഷം പു​സ്ത​ക​മാ​ണ് ആ​വ​ശ്യം. ഇ​തി​ൽ 20 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ പ​യ്യാ​ന്പ​ല​ത്തെ പാ​ഠ​പു​സ്ത​ക വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി ക​ഴി​ഞ്ഞു.
ക​ഴി​ഞ്ഞ വ​ർ​ഷം 22 ല​ക്ഷം പു​സ്ത​ക​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​യ​ത് കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷം ര​ണ്ട് ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ണ്ടി​വ​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ഴ ശ​ക്ത​മാ​യ​താ​ണ് പാ​ഠ​പു​സ്ത​ക വി​ത​ര​ണം വൈ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

🔴 *കൊവിഡ് വാക്സിനേഷന്‍:ജില്ലയിൽ വെള്ളിയാഴ്ച സെക്കന്‍ഡ് ഡോസ് മാത്രം*

Aswathi Kottiyoor

കേരള വികസനം ഇന്ത്യക്ക് മാതൃക: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം

Aswathi Kottiyoor
WordPress Image Lightbox