എടൂര്‍: ആറളം വില്ലേജില്‍ ഭൂമിക്ക് ന്യായവില നിശ്ചയിച്ചതുമായുള്ള പരാതി പരിഹരിക്കാനുള്ള നടപടി തുടങ്ങി. 28ന് പഞ്ചായത്ത് ഓഫീസില്‍ ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി പറയാന്‍ സംവിധാനം ഒരുക്കി. സർവേ നമ്പര്‍ 2/1, 279, 304 എന്നിവയില്‍ ഉള്‍പ്പെട്ട കാരാപറമ്പ്, എടൂര്‍, മരുതാവ്, നെടുമുണ്ട, വളയംകോട്, ഉരുപ്പുംകുണ്ട്, ഒടാക്കല്‍, പാച്ചാനി, വെളിമാനം, കരടിമല, കീഴ്പള്ളി, മാങ്ങോട് എന്നീ പ്രദേശങ്ങളിലെ അയ്യായിരത്തിലധികം ഏക്കര്‍ സ്ഥലങ്ങളുടെ ന്യായവില മറ്റു സ്ഥലങ്ങളേക്കാള്‍ അനേകം മടങ്ങ് അധികമായി വില നിശ്ചയിച്ചിട്ടുള്ളതായും മലയോര ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന ചില സ്ഥലത്തിന് ന്യായവില കുറവുള്ളതായും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും പരാതിയും ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേല്‍ സര്‍വേനമ്പറുകളില്‍ കുന്നിന്‍പ്രദേശങ്ങളും പാറക്കെട്ടുകളും കൃഷിയോഗ്യമല്ലാത്ത പ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതും ഇവയെ തരംതിരിക്കാതെ ഒറ്റ ഇനത്തില്‍ ന്യായവില നിശ്ചയിച്ചിട്ടുള്ളതായാണ് പരാതി ഉള്ളതാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ന്യായവില നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് വേണ്ടി 28ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ മേല്സ്ഥലങ്ങളിലെ പൊതുജനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നതിന് അവസരം നല്‍കുമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അറിയിച്ചു. ന്യായവില നിര്‍ണയത്തില്‍ അപാകതകളുള്ള പൊതുജനങ്ങള്‍ 28 ന് രാവിലെ 10 മുതല്‍ ഭൂനികുതി അടച്ച രസീതി, പ്രമാണങ്ങള്‍, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം ആറളം പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്ന്ഉദ്യോഗസ്ഥർ അറിയിച്ചു.
previous post