22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടുത്ത 5 ദിവസവും മഴ പെയ്യും; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

അടുത്ത 5 ദിവസവും മഴ പെയ്യും; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ നാല് ജില്ലകളിൽ യെൽലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടായിരിക്കും.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

*പുതുപ്പള്ളി ഇന്ന് വിധിയെ‍ഴുതും, വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി

Aswathi Kottiyoor

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ജൂൺ 15 വരെ

Aswathi Kottiyoor

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, വരും ദിവസങ്ങളിൽ മഴ കുറഞ്ഞേക്കാം

Aswathi Kottiyoor
WordPress Image Lightbox