23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
Kerala

റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

റോഡില്‍ അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആളുകളെ ഇടിച്ചിടുന്നവര്‍ക്ക് പരുക്കേറ്റവരുടെ പരിചരണത്തിന്റെ ചുമതല നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.

പദ്ധതി നിര്‍ദ്ദേശങ്ങളുടെ ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ശുപാര്‍ശ പ്രകാരം പരുക്കേറ്റ് ദീര്‍ഘ നാളായി കിടപ്പിലായ വ്യക്തിയെ ഒരാഴ്ചയെങ്കിലും നേരിട്ട് പരിചരിച്ചതിന്റെ തെളിവുകള്‍ ഇടിച്ചയാള്‍ ഹാജരാക്കണം. എങ്കില്‍ മാത്രമേ ലൈസന്‍സിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയുള്ളൂ.

അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘ നാളായി കിടപ്പിലായവരുടെ പട്ടിക ആശുപത്രികളില്‍ നിന്നും എന്‍ജിഒകളില്‍ നിന്നും വകുപ്പ് ശേഖരിക്കും. അതിനു ശേഷം ഇടിച്ചിട്ടവരെ കിടപ്പിലായവരുടെ വീട്ടിലേക്കോ ചികിത്സാ കേന്ദ്രങ്ങളിലേക്കോ അവരുടെ അനുമതിയോടെ അയക്കാനാണ് നിര്‍ദ്ദേശം. താന്‍ കാരണം കിടപ്പിലായ ആളുടെ അവസ്ഥ കണ്ട് ഡ്രൈവര്‍ക്ക് പശ്ചാത്താപം തോന്നുകയും റോഡിലെ അഭ്യാസം നിര്‍ത്തുമെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രതീക്ഷ.

Related posts

പോ​ലീ​സ് മേ​ധാ​വി: തീ​രു​മാ​നം ഇ​ന്ന്

Aswathi Kottiyoor

ലാഭത്തിലോടി കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്; ഒന്നര വർഷത്തിനിടെ 1,106 കോടി വിറ്റുവരവ്

Aswathi Kottiyoor

ഒക്ടോബര്‍ വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox