23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കുരങ്ങുപനി കേസുകൾ ഉയരുന്നു; ക്വാറന്റൈൻ നിർബന്ധമാക്കി ബെൽജിയം
Kerala

കുരങ്ങുപനി കേസുകൾ ഉയരുന്നു; ക്വാറന്റൈൻ നിർബന്ധമാക്കി ബെൽജിയം

കുരങ്ങുപനി കേസുകൾ വ്യാപിക്കുന്നതിനെ തുടർന്ന് ക്വാറന്റൈൻ നിർബന്ധമാക്കി ബെൽജിയം. രാജ്യത്ത് 21 ദിവസത്തെ ക്വാറന്റൈനാണ് രോഗികൾക്ക് നിർബന്ധമാക്കിയത്.

ഇതോടെ കുരങ്ങുപനിക്ക് ക്വാറന്റൈൻ നിർബന്ധമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബെൽജിയം. നാല് പുതിയ കുരങ്ങുപനി കേസുകൾ കൂടി സ്ഥിരീകരിച്ചതോടെയാണ് ഇവിടെ നിയന്ത്രണ മാർഗങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

വസൂരിയുടെ ഗണത്തിൽ പെട്ട രോഗം തന്നെയാണ് കുരങ്ങുപനിയും. ചുണങ്ങ്, പനി, തലവേദന എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കുരങ്ങു പനി വസൂരിയെ അപേക്ഷിച്ച് മാരകമല്ല. മരണനിരക്ക് നാല് ശതമാനത്തിൽ താഴെയാണ്. എന്നാൽ സാധാരണയായി രോഗം കണ്ട് വരുന്ന ആഫ്രിക്കക്ക് പുറത്തും രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്കയിലാണ്. ബെൽജിയത്തിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയില്ലെന്ന് ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ പറഞ്ഞു.

Related posts

കൊടുംവേനലിൽ ജില്ല വരൾച്ചയിലേക്ക്‌.

Aswathi Kottiyoor

വ്യക്തിഗത വായ്‌പകൾക്ക്‌ മൊറട്ടോറിയം വേണം; കേന്ദ്രത്തോട്‌ കേരളം.

Aswathi Kottiyoor

ക്വട്ടേഷന്‍*

Aswathi Kottiyoor
WordPress Image Lightbox