27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ‘ബാലമിത്ര’
kannur

കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്താന്‍ ‘ബാലമിത്ര’

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ അങ്കണവാടി വർക്കർമാർക്ക് പരിശീലനം നൽകും.
എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. 23ന് പള്ളിക്കുന്ന്‌ ടി ബി സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തി വൈകല്യം തടയുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ അങ്കണവാടി വർക്കർമാർക്ക് പരിശീലനം നൽകും. 15നകം അങ്കണവാടിതല ബോധവൽക്കരണം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് അധ്യാപകർക്ക് പരിശീലനം നൽകും. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ആദിവാസി മേഖലകളിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വിഭാഗം പ്രത്യേക ക്യാമ്പയിൻ നടത്തും.

Related posts

കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി വിജയിച്ചു

Aswathi Kottiyoor

ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ര​ണ്ടു ദി​വ​സം അ​ട​ച്ചി​ടും

Aswathi Kottiyoor

പറശിനിക്കടവില്‍ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം.

Aswathi Kottiyoor
WordPress Image Lightbox