27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • »ഐ.ഐ.ഐ.സി സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് നാളെ (മെയ് 21)
Kerala

»ഐ.ഐ.ഐ.സി സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് നാളെ (മെയ് 21)

ഐ.ഐ.ഐ.സി സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് നാളെ (മെയ് 21)
തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി) നടത്തുന്ന സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 21 ന് നടക്കും. അഡ്വാൻസ്ഡ് സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.ഐ.എസ്/ജി.പി.എസ് എന്ന ആറു മാസ പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ബി ടെക് സിവിൽ /ഡിപ്ലോമ സിവിൽ /സയൻസ് ബിരുദ ദാരികൾ /ബി എ ജ്യോഗ്രഫി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിനികൾക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണ സൗകര്യങ്ങളും ഐ.ഐ.ഐ.സി ഒരുക്കും. മൊത്തം ഫീസിന്റെ പത്തു ശതമാനം തുക മാത്രമായിരിക്കും ഓരോ വിദ്യാർത്ഥിനിയും അടക്കേണ്ടി വരിക. 20 സീറ്റിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 8078980000, വെബ്‌സൈറ്റ്: www.iiic.ac.in

Related posts

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ടി​ക്ക​റ്റെ​ടു​ക്ക​ണം

Aswathi Kottiyoor

വെള്ളായണി കാര്‍ഷിക കോളേജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചു; സംഭവം ഹോസ്റ്റല്‍മുറിയില്‍.*

Aswathi Kottiyoor

ജലമെട്രോ അതീവ സുരക്ഷിതം; യാത്രികർക്ക്‌ യാതൊരു ആശങ്കയും വേണ്ടെന്ന്‌ ലോക്‌നാഥ്‌ ബഹ്‌റ

WordPress Image Lightbox