ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കാന്‍ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുഷ്പ കൃഷിയുടെ പ്രോത്സാഹനവും നാടന്‍ പൂക്കളുടെ വിപണനവും ലക്ഷ്യമിട്ടാണ് ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നത്
2022-23 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ചെണ്ടുമല്ലി (ചെട്ടിപ്പൂവ്)യുടെ തൈകളാണ് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ലഭ്യമാക്കുക. കൃഷി വകുപ്പിന് കീഴിലുള്ള ജില്ലാ കൃഷി തോട്ടം, കാങ്കോല്‍ ഫാം, പാലയാട് നഴ്സറി എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ കൃഷി ഭവനുകളില്‍ എത്തിക്കുക. സൗജന്യമായി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ജൂണ്‍ ആദ്യവാരത്തോടെ തൈകള്‍ വിതരണം ചെയ്യും. അപേക്ഷാ ഫോറം കൃഷി ഭവനുകളില്‍ ലഭിക്കും. കര്‍ഷക ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ മെയ് 21 നകം ബന്ധപ്പെട്ട കൃഷി ഭവനില്‍ അപേക്ഷിക്കണം.
previous post