25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ.എസ്.എഫ്.ഡി.സി ഒരുക്കിയ ഒ.റ്റി.റ്റി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (മെയ് 18)
Kerala

കെ.എസ്.എഫ്.ഡി.സി ഒരുക്കിയ ഒ.റ്റി.റ്റി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (മെയ് 18)

സംസ്ഥാന സർക്കാരിന് വേണ്ടി കെ എസ് എഫ് ഡി സി തയ്യാറാക്കിയ ഒ. റ്റി. റ്റി പ്ലാറ്റ് ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ബുധനാഴ്ച രാവിലെ 10 ന് തിരുവനന്തപുരം കലാഭവൻ തിയേറ്ററിലാണ് പരിപാടി.
സർക്കാരിന് കീഴിൽ ഒ.റ്റി.റ്റി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിർമാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് മാത്രം തുക നൽകുന്ന പേ പെർ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ് ഫോം പ്രവർത്തിക്കുക. നവംബർ ഒന്ന് മുതൽ പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related posts

കേരളത്തില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴകനക്കും.

Aswathi Kottiyoor

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox