24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • വ​യോ​ജ​ന​ക്ഷേ​മ​ത്തി​ൽ കേ​ര​ളം മി​ക​ച്ച മാ​തൃ​ക: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ
Kerala

വ​യോ​ജ​ന​ക്ഷേ​മ​ത്തി​ൽ കേ​ര​ളം മി​ക​ച്ച മാ​തൃ​ക: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും കേ​ര​ളം മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ സം​സ്ഥാ​ന​മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന വ​യോ​മൈ​ത്രി സി​ഡി​എ​സ് സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും കു​ടും​ബ​ശ്രീ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും നൈ​പു​ണ്യ സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ചെ​റു​കു​ന്ന് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വ​യോ​ജ​ന​ക്ഷേ​മം സാ​മൂ​ഹ്യ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ന മ​ര​ണ നി​ര​ക്ക് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ കു​റ​വാ​ണ്. വ​യോ​ജ​ന​ങ്ങ​ളെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് കു​ടും​ബ​ശ്രീ തു​ട​ക്ക​മി​ടു​ന്ന​ത്. അ​തി​ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​മെ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് സം​സ്ഥാ​നം. അ​തി​ന്‍റെ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ 64006 പേ​രാ​ണ് അ​തി​ദാ​രി​ദ്ര്യ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. അ​തി​ദ​രി​ദ്ര​രെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ൾ​ക്കും ഹ​രി​ത ക​ർ​മ സേ​ന​യ്ക്കും മ​റ്റു സം​ര​ഭ​ക​ർ​ക്കു​മു​ള്ള സ​മ​ഗ്ര ഇ​ൻ​ഷ്വ​റ​ൻ​സ് (ഇ​ൻ​സ്‌​പൈ​ർ) പ​ദ്ധ​തി, ജീ​വ​ൻ ദീ​പം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ പ്ര​ഖ്യാ​പ​ന​വും നൈ​പു​ണ്യ സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​ധ​ര​ൻ, ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​നി​ഷ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. സ​ജീ​വ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. പ്ര​ദീ​പ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പ​ത്മി​നി, രേ​ഷ്മ പ​രാ​ഗ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ഗോ​വി​ന്ദ​ൻ, കെ. ​ര​തി, ക്ഷേ​ത്ര​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. സു​ബ്ര​ഹ്മ​ണ്യ​ൻ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​സു​ർ​ജി​ത്, സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ർ സി.​സി. നി​ഷാ​ദ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ദീ​പ്, ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി. ഉ​ഷ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​മോ​ഹ​ൻ, ചെ​റു​കു​ന്ന് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​വി. നി​ർ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ വോട്ട് വ്യത്യാസം 12.23 ല​ക്ഷം

Aswathi Kottiyoor

മൂടൽമഞ്ഞിന്‌ കാരണം മാൻദൗസ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവം

Aswathi Kottiyoor

ബെവ്കോകളിൽ ഉദ്യോ​ഗസ്ഥരെ കുറയക്കണമെന്ന് സർക്കാർ;തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറുടെ കത്ത്

Aswathi Kottiyoor
WordPress Image Lightbox