24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ‘എ​ക്സ്പ്ലോ​ർ മ​ല​യോ​രം’ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
kannur

‘എ​ക്സ്പ്ലോ​ർ മ​ല​യോ​രം’ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

കെ​എ​സ്ആ​ർ​ടി​സി ക​ണ്ണൂ​ർ ഡി​പ്പോ​യു​ടെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള മ​ല​യോ​ര ഉ​ല്ലാ​സ​യാ​ത്ര ‘എ​ക്സ്പ്ലോ​ർ മ​ല​യോ​രം’ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി. രാ​വി​ലെ 7.30 ന് ​ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ നി​ന്നാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള 48 അം​ഗ സം​ഘം യാ​ത്ര ആ​രം​ഭി​ച്ച​ത്.
ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ പൈ​ത​ൽ​മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, പാ​ല​ക്ക​യം​ത​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഒ​രു പ​ക​ൽ ദി​നം മു​ഴു​വ​ൻ ആ​സ്വ​ദി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ യാ​ത്ര ഒ​രു​ക്കി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണം, ചാ​യ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 750 രൂ​പ മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്ക് ഈ​ടാ​ക്കി​യ​ത്. ഏ​റ്റ​വും ചു​രു​ങ്ങി​യ ചെ​ല​വി​ൽ ആ​ന​വ​ണ്ടി​യി​ലു​ള്ള ഉ​ല്ലാ​സ​യാ​ത്ര​യെ യാ​ത്ര​ക്കാ​രും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ആ​ദ്യ സ​ർ​വ​സീ​നും യാ​ത്രി​ക​ർ​ക്കും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൈ​ത​ൽ മ​ല​യു​ടെ താ​ഴ് വാ​ര​ത്ത് പൊ​ട്ട​ൻ​പ്ലാ​വി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ക​യും യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് കു​രു​വി​ള, പൊ​ട്ട​ൻ​പ്ലാ​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​ന​ച്ചാ​രി​ൽ, കെ​എ​സ്ആ​ർ​ടി​സി ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഓ​പ്പ​റേ​റ്റ​ർ സ​ജി​ത്ത് സ​ദാ​ന​ന്ദ​ൻ, കെ.​ജെ. റോ​യ്, പി.​ജെ. ജോ​സ​ഫ്, കെ.​ആ​ർ. ത​ൻ​സീ​ർ, കെ.​വി. തോ​മ​സ് എ​ന്നി​വ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് ‘എ​ക്സ്പ്ലോ​ർ മ​ല​യോ​രം’ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തു​ന്ന​ത്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് യാ​ത്ര​യ്ക്ക് അ​വ​സ​രം.

Related posts

പേ ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ​ക്ക് ” നോ’ ​വാ​ക്സി​ൻ

Aswathi Kottiyoor

മട്ടന്നൂർ കിൻഫ്ര പാർക്കിന് ഭൂമി ഏറ്റെടുത്തതിൽ വ്യാപക ക്രമക്കേട്

Aswathi Kottiyoor

അ​ഴീ​ക്ക​ല്‍ ഫി​ഷ​റീ​സ് തു​റ​മു​ഖം അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തും: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍

Aswathi Kottiyoor
WordPress Image Lightbox