25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​ഥ​മ എ​ര​ഞ്ഞോ​ളി മൂ​സ പു​ര​സ്കാ​രം കെ.​ജി.​മ​ർ​ക്കോ​സി​ന്
Kerala

പ്ര​ഥ​മ എ​ര​ഞ്ഞോ​ളി മൂ​സ പു​ര​സ്കാ​രം കെ.​ജി.​മ​ർ​ക്കോ​സി​ന്

ക​ണ്ണൂ​ർ: എ​ര​ഞ്ഞോ​ളി മൂ​സ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ഥ​മ എ​ര​ഞ്ഞോ​ളി മൂ​സ പു​ര​സ്കാ​രം പ്ര​ശ​സ്ത സി​നി​മാ പി​ന്ന​ണി ഗാ​യ​ക​ൻ കെ.​ജി. മ​ർ​ക്കോ​സി​ന്. 25000 രൂ​പ​യും മെ​മെ​ന്‍റോ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ർ റ​ബ്കോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ര​ഞ്ഞോ​ളി മൂ​സ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജൂ​റി അം​ഗം ഫൈ​സ​ൽ എ​ളേ​റ്റി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​രെ അ​ണി​നി​ര​ത്തി ഗാ​ന​മേ​ള​യും അ​ന്ന് ന​ട​ക്കും. സി​നി​മ-​ല​ളി​ത​ഗാ​ന-​ഭ​ക്തി​ഗാ​ന രം​ഗ​ത്തും മാ​പ്പി​ള പാ​ട്ട് രം​ഗ​ത്തും ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് കെ.​ജി. മ​ർ​ക്കോ​സി​നെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ജൂ​റി​യം​ഗം ഫൈ​സ​ൽ പ​റ​ഞ്ഞു. ക​ലാ-​സാ​ഹി​ത്യ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ വി.​ടി. മു​ര​ളി, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ക​ണ്ണൂ​ർ ഷ​രീ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര​നി​ർ​ണ​യം ന​ട​ത്തി​യ​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​കെ. അ​ബ്ദു​ൽ സ​ലാം, ന​വാ​സ് ക​ച്ചേ​രി, കെ.​പി.​യു. അ​ലി, ക​ണ്ണൂ​ർ മ​മ്മാ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കോവളം ബീച്ചിൽ തെരുവുനായ്ക്കളുടെ കൂട്ടമരണത്തിന് കാരണം വെെറസ് ബാധ.

Aswathi Kottiyoor

ചരമം – ഇ.സി. ജീവൻ

Aswathi Kottiyoor

നിപ വൈറസ് ആശങ്കയകലുന്നു: നിയന്ത്രണങ്ങളിൽ ഇളവ്

Aswathi Kottiyoor
WordPress Image Lightbox