കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം ടൗണില്‍ വരുത്തുന്ന ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കേളകം ടൗണിലെ റോഡിന് ഇരുവശവും കയര്‍ കെട്ടി തിരിച്ചു. കേളകം പോലീസിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് കയര്‍ കെട്ടി തിരിച്ചത്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് കേളകം പോലീസ് കേളകം ടൗണിലെ ഗതാഗത പരിഷ്‌കരണം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ടൗണിലെ വിവിധ ഇടങ്ങളില്‍ പോലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതിന് പുറമേയാണ് കേളകം ടൗണില്‍ റോഡിനിരുവശവും കെട്ടി തിരിച്ചത്. കോവിഡ് വ്യാപനം മൂലം രണ്ടുവര്‍ഷമായി ഉത്സവം ചടങ്ങ് മാത്രമാക്കി ചുരുക്കിയതുകൊണ്ടു തന്നെ വന്‍ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ തിരക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേളകം പോലീസ് നടത്തുന്നത്. കേളകം എസ്.ഐ ജാന്‍സി മാത്യു, സിവില്‍ ഡിഫെന്‍സ് പോസ്റ്റ് വാര്‍ഡന്‍ വി.കെ ശ്രീനിവാസന്‍, ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ സോളി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.