കൊട്ടിയൂർ മിഴി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ബാന്റ് സെറ്റ് കലാകാരന്മാരെ ആദരിക്കാൻ മേളം – 2022 സംഘടിപ്പിച്ചു.
ആഘോഷങ്ങൾക്ക് മിഴിവേകുന്നവരാണ് ബാന്റ് സെറ്റ് കലാകാരന്മാർ . കുടിയേറ്റ കാലം മുതൽ ബാന്റ് സെറ്റ് കലാരംഗത്ത് ത്യാഗോജ്വലമായി പ്രവർത്തിച്ചു വിശ്രമ ജീവിതം നയിക്കുന്ന പഴയ കാല കലാകാരന്മാരെയും ഇപ്പോൾ ബാന്റ് സെറ്റ് രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരെയും ആദരിച്ചു. മിഴി കൊട്ടിയുർ പ്രസിഡന്റ് ജോയി ഓരത്തേൽ അധ്യക്ഷത വഹിച്ചു. പേരാവൂർ ഡി വൈ എസ്പി എൻ വി ജോൺ മേളം – 2022 ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പു ടാകം കലാകാരന്മാരെ ആദരിച്ചു. കുടിയേറ്റ മേഖലയുടെ ആദ്യ ബാന്റ്മാസ്റ്ററായിരുന്ന എൻ എം ലൂക്കാ നമ്പുടകം മാഷിനെ അനുസ്മരിച്ച യോഗത്തിൽ അദ്ദേഹത്തിനു വേണ്ടി ബിജു നമമുടാകം മെമന്റോ ഏറ്റുവാങ്ങി. കൊട്ടിയൂർ പഞ്ചായത്തിലെ പ്രമുഖ ബാന്റ് സെറ്റ് ടീമുകളായ നമ്പുടാകം ബ്രദേഴ്സ് ബാന്റ് സെറ്റ്, ചുങ്കക്കുന്ന് സെന്റ് മേരീസ് ബാന്റ് സെറ്റ് , ഒറ്റപ്ലാവ് സെന്റ്. അൽഫോൻസ ബാന്റ് സെറ്റ് എന്നിവയുടെ ടീം മാനേജർമാരെ യഥാക്രമം സോജൻ നമ്പുടകം, തങ്കച്ചൻ പുന്നത്താനം, ബിനു മുഞ്ഞനാട്ട് എന്നിവരെയും ടീം അംഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തി , ഷാജി തോമസ്, സിബി പാറയ്ക്കൽ, ജോയി ജോസഫ്, ജോസ് സ്റ്റീഫൻ , അരുൺ കെ അലക്സാണ്ടർ എന്നിവർ സംസാരിച്ചു. തുടർന്ന് ബാന്റ് സെറ്റ് മേളം അവതരിപ്പിച്ചു..