23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി വാ​ര്‍​ഡ് ഉ​ദ്ഘാ​ട​നം നാ​ളെ
Iritty

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി വാ​ര്‍​ഡ് ഉ​ദ്ഘാ​ട​നം നാ​ളെ

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ശ്വ​സ​മാ​യി ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 18 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ഗൈ​ന​ക്കോ​ള​ജി ഐ​പി വാ​ര്‍​ഡ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്നു. നാ​ളെ രാ​വി​ലെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്വം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ല​ക്ഷ്യ മാ​തൃ-​ശി​ശു വാ​ര്‍​ഡി​ലാ​ണ് കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്‍​എ​ച്ച്എം ഫ​ണ്ടാ​യി 3.19 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കെ​ട്ടി​ട​വും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണസ​മി​തി​യും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും ന​ട​ത്തി​യ ശ്ര​മ​ത്തി​ലൂ​ടെ ഒ​രു​മാ​സം മു​ന്പ് ഒ​രു ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​ക​യും ഒ​പി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ജോ​ലി ക്ര​മീ​ക​ര​ണ വ്യ​വ​സ്ഥ​യി​ല്‍ ഒ​രു​ ഹെ​ഡ്നഴ്സ്, അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സ്, മൂ​ന്ന് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു അ​റ്റ​ന്‍ഡര്‍ ത​സ്തി​ക എന്നിവ ല​ഭി​ച്ചു. അ​ന​സ്തേ​ഷ്യ​സ്റ്റി​നെ കൂ​ടി ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യ​തോ​ടെ​യാ​ണ് ഗൈ​ന​ക്കോ​ള​ജി ഐ​പി തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ 31ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ന്‍ തിയ​റ്റ​ര്‍ കൂ​ടി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം പ്ര​സ​വവും അ​നു​ബ​ന്ധ ചി​കി​ത്സ​യും ആ​രം​ഭി​ക്കും.

അത്യാ​ഹി​ത വി​ഭാ​ഗ​വും
പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്

ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ബ്ലോ​ക്കി​ല്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗം നാ​ളെ മു​ത​ല്‍ മാ​തൃ​ശി​ശു വാ​ര്‍​ഡു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് ന​ഗ​ര​സ​ഭാ ചെ​ര്‍​പേ​ഴ്സ​ണ്‍ കെ.​ശ്രീ​ല​ത പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഈ ​മാ​റ്റം. കോ​വി​ഡ് കാ​ല​ത്ത് 400ഓ​ളം ഒ​പി ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ദി​നം പ്ര​തി 700 ഓ​ളം പേ​രാ​ണ് ഒ.​പി​യി​ല്‍ എ​ത്തു​ന്ന​ത്. 24 മ​ണി​ക്കൂ​റും അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് വ​ഴി ഇ​തു​വ​രെ​യാ​യി 8019പേ​ര്‍ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​താ​യും ചെ​യ​ര്‍ പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. ഉ​സ്മാ​ന്‍, ആ​ശു്പ​ത്രി സൂ​പ്ര​ണ്ട് ഡോ.​പി.​പി. ര​വീ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി കെ. ​അ​ഭി​ലാ​ഷ് , ന​ഗ​ര​സ​ഭാ അം​ഗ​ങ്ങ​ളാ​യ വി.​പി. അ​ബ്ദു​ള്‍ റ​ഷീ​ദ്, കെ. ​ന​ന്ദ​ന​ന്‍, പി.​കെ. ബ​ള്‍​ക്കീ​സ്, കെ.​പി. അ​ജേ​ഷ്, ടി.​കെ. ഫ​സീ​ല എ​ന്നി​വ​രും പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു

ആ​റ​ളം ഫാം ​ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ത് ഉ​ള്‍​പ്പെ​ടെ പാ​വ​പ്പെ​ട്ട നി​ര​വ​ധി പേ​ര്‍ പ്ര​സ​വ ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള മ​റ്റ് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളേ​യു​മാ​ണ് ഇ​പ്പോ​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​സ​വ​മു​റി , ഓ​പ്പ​റേ​ഷ​ന്‍ മു​റി, തീ​വ്ര പ​രി​ച​ര​ണ യൂ​ണി​റ്റ് , ന​വ​ജാ​ത ശി​ശു ഐ​സി​യു, സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം 50 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലാ​പ്രോ​സ്‌​കോ​പ്പി​ക്ക് വ​ന്ധ്യ​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ക്കു​ക​യും അ​തി​ന് അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്ത പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​യി​രു​ന്നു ഇ​രി​ട്ടി​യിലേ​ത്.

Related posts

ആനമതിൽ നിർമ്മാണം മരം മുറി പൂർത്തിയായി നിർമ്മാണോദ്‌ഘാടനം 30 ന്.

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എക്സ്-റെ യൂണിറ്റും സ്കാനിംഗ്സെന്ററും തുടങ്ങണം

Aswathi Kottiyoor

പുന്നാട് ജനജീവിതത്തിന് ഭീഷണിയായി കരിങ്കൽ ക്വാറിയും ക്രഷറും സ്ഥാപിക്കാൻ നീക്കം – പ്രക്ഷോഭ സമിതിയുമായി ജനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox