കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഓലകൊട്ട സ്വീകരിക്കൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണപുരത്ത് നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഹരിതകേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഇ. കെ സോമശേഖരൻ മുഖ്യാതിഥിയായിരിക്കും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി സുബ്രഹ്മണ്യൻ നായർ ഓല കൊട്ട ഏറ്റുവാങ്ങും