25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാ​ല് ജി​ല്ല​ക​ളി​ൽ ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽ മ​ഴ
Kerala

നാ​ല് ജി​ല്ല​ക​ളി​ൽ ക​ണ​ക്കു തി​ക​ച്ച് വേ​ന​ൽ മ​ഴ

​​ ഇ​​​ട​​​ത​​​ട​​​വി​​​ല്ലാ​​​തെ തി​​​മി​​​ർ​​​ത്ത് പെ​​​യ്ത് നാ​​​ലുജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ണ​​​ക്ക് തി​​​ക​​​ച്ച് വേ​​​ന​​​ൽ മ​​​ഴ. മേ​​​യ് അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മൂ​​​ന്നാ​​​ഴ്ച​​​യോ​​​ളം ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണ് പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വേ​​​ന​​​ൽമ​​​ഴ​​​പ്പെ​​​യ്ത്ത് ശ​​​രാ​​​ശ​​​രി​​​ക്കും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​ത്.ഇ​​​ന്ന​​​ലെവ​​​രെ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 56 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ നീ​​​ളു​​​ന്ന വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് 361.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെവ​​​രെ പെ​​​യ്ത​​​ത് 294.1 മി​​​ല്ലീ​​​മീ​​​റ്റ​​​റാ​​​ണ്.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 495.3 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ വേ​​​ന​​​ൽ അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ആ​​​ഴ്ച​​​ക​​​ൾ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്ന​​​ലെവ​​​രെ ജി​​​ല്ല​​​യി​​​ൽ പെ​​​യ്ത​​​ത് 603.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്.

433.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെവ​​​രെ പെ​​​യ്ത​​​ത് 464.6 മി​​​ല്ലീ​​​മീ​​​റ്റ​​​റാ​​​ണ്. 400.6 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പെ​​​യ്ത​​​ത് 406.3 മി​​​ല്ലീ​​​മീ​​​റ്റ​​​റും. വേ​​​ന​​​ൽ മ​​​ഴ ക​​​ണ​​​ക്കുതി​​​ക​​​ച്ച മ​​​റ്റൊ​​​രു ജി​​​ല്ല​​​യാ​​​യ വ​​​യ​​​നാ​​​ട്ടി​​​ൽ ശ​​​രാ​​​ശ​​​രി 275.3 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് മൂ​​​ന്നുമാ​​​സംകൊ​​​ണ്ട് പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ ഇ​​​ന്ന​​​ലെവ​​​രെ പെ​​​യ്ത​​​ത് 286.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

വേ​​​ന​​​ൽ മ​​​ഴ ഇ​​​പ്പോ​​​ഴും ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. വേ​​​ന​​​ൽ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ട്ട​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ജ​​​ല ദൗ​​​ർ​​​ല​​​ഭ്യ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​മാ​​​യി​​​ട്ടു​​​ണ്ട്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട അ​​​സാ​​​നി ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ വ​​​ര​​​വും കേ​​​ര​​​ള​​​ത്തി​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts

വീടിന്റെ മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

Aswathi Kottiyoor

ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ച്ചാ​ൽ സ്‌​കൂ​ളു​ക​ൾ അ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര

Aswathi Kottiyoor

ട്രിപ്പിൾ വിൻ കരാർ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും: പി.ശ്രീരാമകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox