27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ജ്യൂസ്‌ കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും
Kerala

ജ്യൂസ്‌ കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും

നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി വീണാ ജോർജ്‌. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തുന്നതാണ്. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 4 ജ്യൂസ് കടയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നതാണ്. ഇതോടൊപ്പം മീനിലെ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ മത്സ്യയും ശര്‍ക്കരയില്‍ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ജാഗറിയും തുടരുന്നു. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു.

Related posts

ഉൽപ്പന്നങ്ങൾക്ക്‌ വില വർധിപ്പിച്ച്‌ കമ്പനികൾ; ഒറ്റയടിക്ക്‌ കൂട്ടിയത്‌ 33 ശതമാനംവരെ

Aswathi Kottiyoor

മോദി ഭരണം : വികസിച്ചത്‌ വിലമാത്രം ; പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന 70 ശതമാനം

Aswathi Kottiyoor

ശനിയും ഞായറും മദ്യശാലകൾ പ്രവർത്തിക്കില്ല

Aswathi Kottiyoor
WordPress Image Lightbox