24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന: പുതിയ തീയതി ആയി
Kerala

അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന: പുതിയ തീയതി ആയി

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർസെക്കണ്ടറി വിഭാഗം) ഗവ. ഹയർസെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർസെക്കണ്ടറി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർസെക്കണ്ടറി വിഭാഗം) എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച് നിശ്ചിത തീയതികളിൽ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനു ഹാജരാകാൻ കഴിയാതിരുന്ന അധ്യാപകരുടെ/ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു വേണ്ടിയുള്ള പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. എസ്.സി/എസ്.ടി, പി.എച്ച്/വി.എച്ച് വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് പി.ജി യ്ക്ക് 45 ശതമാനമോ അതിന് മുകളിലോ മാർക്ക് ഉള്ളവർ കൂടി 12ന് വെരിഫിക്കേഷന് ഹാജരാകണം. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.hscap.kerala.gov.in ലും www.dhsekerala.gov.in ലും നൽകിയിട്ടുണ്ട്.

Related posts

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; 13 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Aswathi Kottiyoor

കോൺട്രാക്ട് ക്യാരിയേജുകളുടെ നികുതി: ഓഗസ്റ്റ് 15 വരെ നീട്ടി;മന്ത്രി ആന്റണി രാജു

Aswathi Kottiyoor

സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox