കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള വിളക്കുതിരികളുമായി ഏഴംഗ സംഘം നാളെ യാത്ര തിരിക്കും. മണിയൻ ചെട്ടിയാൻ സ്ഥാനികൻ ചിങ്ങൻ കൃഷ്ണന്റെ നേതൃത്വത്തിലാണ് കൊട്ടിയൂരിലേക്ക് വിളക്കുതിരികൾ കൊണ്ടുപോകുന്ന
ഞായറാഴ്ച്ച രാത്രി പൂയം യാത്രയ്ക്കുശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽനിന്നാണ് ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ വാങ്ങുക. ആചാരപ്രകാരം നടക്കുന്ന ചടങ്ങുകൾക്ക് ശേഷം മാത്രമേ മണിയൻ ചെട്ടിയാന്റെ ഉത്തരവാദിത്വം പൂർത്തിയാവുകയുള്ളൂ. വൈശാഖ മഹോത്സവ കാലത്ത് വിളക്ക് തെളിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്. രണ്ടാഴ്ച മുൻപ് രേവതിനാളിലാണ് പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ
ക്ഷേത്രത്തിന് സമീപത്തെ മഠത്തിൽ
വിളക്കുതിരികൾ നിർമിക്കാനായി സംഘം പ്രവേശിച്ചത്. ചർക്കയിൽനിന്ന് നൂൽനൂറ്റിയാണ് കിള്ളിശീലയും, ഉത്തരീയവും, മറ്റും നെയ്തെടുക്കുന്നത്.
കതിരൻ ഭാസ്കരൻ, തൊണ്ടൻ രാഘവൻ, ചിങ്ങൻ പ്രകാശൻ, കറുത്ത പ്രദീപൻ, കറുത്ത പ്രേമരാജൻ, കതിരൻ രജീഷ് എന്നിവരടങ്ങിയ ഏഴുപേരാണ് സംഘത്തിലുള്ളത്.