24.1 C
Iritty, IN
October 5, 2023
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.
Kottiyoor

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.

കൊട്ടിയൂര്‍: ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി  നമ്പുടാകത്തിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ത്തുരുത്തിയിലാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.കൊട്ടിയൂര്‍ പഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ക്ക്  ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബഡ്ജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിച്ചത്.കേളകം ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരിയില്‍ നിന്നും ആരംഭിച്ച് കൊട്ടിയൂര്‍ പാലുകാച്ചിയിലെത്തുന്ന മണ്‍റോഡ് ജില്ലാ പഞ്ചായത്തിന്റെയും കൊട്ടിയൂര്‍ കേളകം ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഗതാഗതയോഗ്യമാക്കി പാല്‍ച്ചുരവുമായി ബന്ധപ്പെട്ട്  ഇക്കോ-ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് ബഡ്ജറ്റ് മുന്നോട്ടുവയ്ക്കുന്നത്.

ബജറ്റ് കാലയളവിനുള്ളില്‍ തന്നെ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന്റെ  പുതിയ കെട്ടിടത്തിന്റെ  നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, നവകേരള മിഷന്റെ ഭാഗമായുള്ള വിവിധ മിഷനുകളെയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെയും വാര്‍ഷിക പദ്ധതിയില്‍ സംയോജിപ്പിച്ച് സമഗ്രവകസനം നടപ്പിലാക്കുക, സുഭിക്ഷ കേരളം പദ്ധതി തൊഴിലുറപ്പുപദ്ധതിയുടെ സംയോജനം വഴി ഫലപ്രദമാക്കി നടപ്പിലാക്കുക.  അടിസ്ഥാനസൗകര്യ വികസനത്തില്‍ റോഡുകളുടെ വികസനത്തിന് ഊന്നല്‍ നല്‍കുക. ആദിവാസി വിഭാഗങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക. ക്ലീന്‍ ബാവലി യാഥാര്‍ഥ്യമാക്കുക. തുടങ്ങി പതിനഞ്ചോളം നിര്‍ദേശങ്ങളാണ് ബഡ്ജറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.29,12,45,739രൂപ വരവും29,03,77,739 രൂപ ചിലവും 8,68000 രൂപ മിച്ചവും  പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍,  ചെയര്‍പേഴ്‌സണ്‍മാരായ ഉഷ അശോക് കുമാര്‍, ജീജ ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റെജി പി മാത്യു, മറ്റ് പഞ്ചായത്തംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഘടക സ്ഥാപനങ്ങളുടെ മേലധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പേരാവൂർ നിയോജക മണ്ഡലത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി നിലവിൽ വന്നു

𝓐𝓷𝓾 𝓴 𝓳

ഉപഭോക്‌തൃ സേവന കേന്ദ്രം കൊട്ടിയൂരിൽ പ്രവർത്തനം ആരംഭിച്ചു

𝓐𝓷𝓾 𝓴 𝓳

കനത്ത മഴയിലും കാറ്റിലും കൊയ്യാനായ നെല്‍ കൃഷി നശിച്ചു

WordPress Image Lightbox