• Home
  • Iritty
  • സ്വ​കാ​ര്യഭൂ​മി പി​ടി​ച്ച​ട​ക്കി സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Iritty

സ്വ​കാ​ര്യഭൂ​മി പി​ടി​ച്ച​ട​ക്കി സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

എ​ടൂ​ര്‍: ആ​റ​ളം,അ​യ്യ​ൻകുന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ര്‍​തി​രി​ക്കു​ന്ന വെ​മ്പു​ഴ​ത്തീ​ര​ത്തു​ള്ള ആ​രാ​ധ​നാ​ല​യങ്ങ​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും സ്വ​കാ​ര്യ​ഭൂ​മി​യും വീ​ടു​ക​ളും റീ ​സ​ര്‍​വേ​യു​ടെ മ​റ​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള റ​വ​ന്യൂ റീ​സ​ര്‍​വേ ഉ​ദ്യാ​ഗ​സ്ഥ​രു​ടെ നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്ത് യൂ​ണി​റ്റി ഹാ​ളി​ല്‍ ചേ​ര്‍​ന്ന റീ ​സ​ര്‍​വേ ആ​ക്ഷ​ന്‍ ക​മ്മ​റ്റി​യു​ടെ​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ളം വി​ല്ലേ​ജി​ല്‍ റീ ​സ​ര്‍​വേ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പേ ത​ന്നെ പ്ര​ത്യേ​ക സ​ര്‍​വേ ന​ട​ത്തി നി​ല​വി​ല്‍ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ല​നി​ര്‍​ത്തി ന​ല്ക​ണ​മെ​ന്നും യോഗം ആവശ്യപ്പെട്ടു.
1940 മു​ത​ല്‍ നി​യ​മാ​നു​സൃ​ത​മു​ള്ള എ​ല്ലാ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് സ്റ്റാ​മ്പ് ഡ്യൂ​ട്ടി​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സും അ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ങ്ങി​യ​തും പ​ട്ട​യം അ​നു​വ​ദി​ച്ച് കി​ട്ടി​യ​തും കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ കെ​ട്ടി​ട നി​കു​തി​യും ഭൂ നി​കു​തി​യും ഒ​ടു​ക്കി കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണ് ഈ ​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍.ഈ ​വ​സ്തു വ​ക​ക​ളും പ​ല ത​വ​ണ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​തും ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളി​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​തു​മാ​ണ്.
കൃ​ത്യ​മാ​യ രേ​ഖ ഇ​ല്ലാ​ത്ത വ​സ്തു ആ​ണെ​ങ്കി​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്ന​തും ഭൂ​മി​യും കെ​ട്ടി​ടങ്ങ​ളും കൈ​മാ​റ്റം ചെ​യ്യു​മ്പോ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പും പോ​ക്കു​വ​ര​വ് ന​ട​ത്തു​മ്പോ​ള്‍ റ​വ​ന്യൂ വ​കു​പ്പും കെ​ട്ടി​ടം നി​ര്‍​മി​ക്കു​വാ​ന്‍ പെ​ര്‍​മി​റ്റ് ന​ല്‍​കു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ഇ​തെ​ല്ലാം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​താ​ണെ​ന്ന് യോ​ഗ​ത്തി​ൽ സ്ഥ​ല ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
വെ​മ്പു​ഴ ആ​രും പു​ഴ ക​യ്യേ​റി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പു​ഴ​യേ​യും അ​തി​ര്‍​ത്തി​ക​ളും സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. 80 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള തെ​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ളും മ​റ്റ് ഇ​വി​ടെ കാ​ണാം.
1967 ലാ​ണ് പ്രൊ​വി​ഷ​ണ​ല്‍ സ​വേ ന​ട​ക്കു​ന്ന​ത്. അ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ല്‍ സ​ര്‍​വേ ചെ​യ്യാ​തെ വി​ട്ടു​പോ​യ ഭാ​ഗ​മാ​ണ് സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. റ​വ​ന്യൂ രേ​ഖ​ക​ളും ഭൂവു​ട​മ​ക​ളു​ടെ കൈ​വ​ശ​മു​ള്ള രേ​ഖ​ക​ളും ഒ​ത്തു​പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണ​വും ഇ​താ​യി​രി​ക്കും.
മു​ണ്ട​യാം​പ​റ​മ്പ് മു​ത​ല്‍ വാ​ള​ത്തോ​ട് വ​രെ​യു​ള്ള വെ​മ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള നാ​നൂ​റോ​ളം ക​ര്‍​ഷ​ക​രു​ടെ കൃ​ഷി ഭൂ​മി​യും വീ​ടു​ക​ളും എ​ടൂ​ര്‍ പ​ള്ളി സെ​മി​ത്തേ​രി​യു​ടെ​യും മ​രു​താ​വ് സ​ത്യ​സേ​വ സ​ന്യാ​സി​നി മ​ഠ​ത്തി​ന്‍റേ ഉ​ള്‍​പ്പെ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭൂ​മി​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ ഭൂ​മി ആ​ക്കി മാ​റ്റു​വാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജെ​സി​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

ഇ​രി​ട്ടി ടൗ​ൺ കാ​മ​റ​ നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിൽ ഇനിയൊരു കുടുംബവും അനാഥമാവാതിരിക്കാൻ ശ്രമം നടത്തും – സ്പീക്കർ

Aswathi Kottiyoor

നാളികേര സംഭരണംഉദ്ഘാടനം ചെയ്തു………

Aswathi Kottiyoor
WordPress Image Lightbox