25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 1466 കോടി പ്രവർത്തനലാഭം: മന്ത്രി കെ കൃഷ്‌ണൻകുട്ടി
Kerala

1466 കോടി പ്രവർത്തനലാഭം: മന്ത്രി കെ കൃഷ്‌ണൻകുട്ടി

കെഎസ്‌ഇബി 2021–-22ൽ 1466 കോടിയുടെ പ്രവർത്തനലാഭം നേടിയതായി മന്ത്രി കെ കൃഷ്‌ണൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമിക കണക്കുകൾ പ്രകാരമാണിത്‌. തൊഴിലാളികളുടെയും ഓഫീസർമാരുടെയും മികവ്, മികച്ച ഡാം മാനേജ്‌മെന്റ്‌, ആഭ്യന്തര ഉൽപ്പാദനത്തിലെ വർധന, വൈദ്യുതി വാങ്ങലിലെ കുറവ്‌, ലോഡ്‌ ഡെസ്‌പാച്ച്‌ സെന്ററിന്റെ മികച്ച പ്രവർത്തനം എന്നിവയാണ് ലാഭത്തിനു കാരണം.

1400 കോടിയാണ്‌ കെഎസ്‌ഇബിയുടെ സഞ്ചിത നഷ്ടം. ഭാവിപെൻഷൻ ബാധ്യതായി 2021–-22ൽ കണക്കാക്കിയിരിക്കുന്നത്‌ 178 കോടിയാണ്‌. കഴിഞ്ഞവർഷം ഇത്‌ 2100 കോടി വരെയായിരുന്നു. ഉൽപ്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്‌തതയിലേക്ക്‌ നയിക്കുകയാണ്‌ ലക്ഷ്യം. ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം 38.5 മെഗാവാട്ടിന്റെ നാല്‌ ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷിയിൽ 156.16 മെഗാവാട്ട്‌ വർധന സൃഷ്ടിക്കാനായി. ഇടുക്കി രണ്ടാംഘട്ടം, ശബരിഗിരി ഉൾപ്പെടെ 1500ൽ അധികം മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതികളും 3000 മെഗാവാട്ടിന്റെ സൗരോർജപദ്ധതികളും നടപ്പാക്കും. 400 മെഗാവാട്ട്‌ വരെയാണ്‌ സംസ്ഥാനത്ത്‌ ഉയർന്ന ഉപയോഗസമയത്തെ വൈദ്യുതി കമ്മി. ഇത്‌ കണക്കിലെടുത്ത്‌ ഈവർഷം 200 മെഗാവാട്ട്‌ കൂട്ടിച്ചേർക്കും.
പ്രവർത്തനലാഭവും നിരക്ക്‌ പരിഷ്‌കരണവും തമ്മിൽ ബന്ധമില്ലെന്ന്‌ ചെയർമാൻ ബി അശോക്‌ പറഞ്ഞു. വരുമാനവും ചെലവും തമ്മിലുള്ള വിടവ്‌ നികത്താനാണ്‌ നിരക്ക്‌ പരിഷ്‌കരണത്തിന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കൽക്കരിക്ഷാമം നവംബർവരെ നീളുമെന്നാണ്‌ കണക്കുകൂട്ടൽ.
ഇതുമൂലം കരാറിൽ ഏർപ്പെട്ടിരിക്കുന്ന നിലയങ്ങൾക്ക്‌ വൈദ്യുതി നൽകാൻ സംസ്ഥാനത്തിന്‌ കഴിയാതിരുന്നാൽ പ്രതികൂലമായി ബാധിക്കും. നിയന്ത്രണം ഒഴിവാക്കാനുള്ള നടപടികളിലൂടെ ദിവസം നാലുകോടിയുടെ അധികച്ചെലവ്‌ ഉണ്ടാകുന്നതായും ചെയർമാൻ പറഞ്ഞു. ഊർജ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

*മരണം കവര്‍ന്നെടുത്തു; ഷഹാനയ്‌ക്കൊപ്പം ഇനി പ്രണവില്ല.*

Aswathi Kottiyoor

കൊല്ലത്ത് യുവതിയേയും കുട്ടിയെയും പുറത്താക്കിയ സംഭവം: ഭർതൃവീട്ടുകാർക്കെതിരെ ജാമ്യമില്ലാ കേസ്‌.

Aswathi Kottiyoor

ആയുർവേദ പ്രദർശനത്തിൽ ശംഖുഭസ്മം മുതൽ പ്രമേഹം ബാധിച്ച കണ്ണിന്റെ ഒപ്റ്റിക്കൽ വ്യൂ വരെ

Aswathi Kottiyoor
WordPress Image Lightbox