• Home
  • Kerala
  • ഐ. ജെ.എം ഹൈ സ്കൂളിൽ സമ്മർ സ്മാർട്ട്‌ വെക്കേഷൻ പ്രോഗ്രാം*
Kerala

ഐ. ജെ.എം ഹൈ സ്കൂളിൽ സമ്മർ സ്മാർട്ട്‌ വെക്കേഷൻ പ്രോഗ്രാം*

കൊട്ടിയൂർ : പുതിയ അധ്യയന വർഷത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതും ഊർജ്ജസ്വലവും ആകുന്നതിനായും ജീവിത ലക്ഷ്യങ്ങൾ ഉന്നം വെച്ച് മുന്നേറുന്നതിനും , സ്വപ്ന സാക്ഷാത്ക്കാരത്തിനും ജീവിത വിജയത്തിനും കൈവരിക്കേണ്ട മൂല്യങ്ങളും പകർന്ന് നൽകുന്നതിനായ് കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ അടുത്ത അധ്യയന വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി സമ്മർ സ്മാർട്ട് വെക്കേഷൻ പ്രോഗ്രാം എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഇന്റർനാഷണൽ ട്രെയിനറും, കരിയർ കോച്ചും,എൻ.എൽ.പി മാസ്റ്റർ പ്രാക്ടീഷണറും, മാരത്തോൺ റണ്ണറും, ഗ്രന്ഥകാരനുമായ ഡെന്നി ജോസഫ് ക്ലാസ് നയിച്ചു. പുതിയ സ്വപ്നങ്ങൾ കണ്ട് ഉന്നത ലക്ഷ്യങ്ങളിലേക്കു മികച്ച പഠനത്തിലൂടെ എത്തിച്ചേരാനും, പഠനത്തിന് തടസ്സം നിൽക്കുന്ന വിവിധ സാഹചര്യങ്ങളും അവ മറികടക്കുന്നതിനുള്ള മാർഗ്ഗങ്ങളും കുട്ടികൾക്ക് മനസിലാക്കാനും ക്ലാസ്സ് ഉപകരിച്ചു. ഹെഡ്മിസ്ട്രസ് സിസിലി മാത്യു, സ്റ്റാഫ് സെക്രട്ടറി റിജോയ് എം.എം എന്നിവർ സംസാരിച്ചു.

Related posts

പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനുകൾ ഉപയോഗിക്കാം; പുതിയ മാർഗനിർദേശവുമായി ഇന്ത്യൻ എംബസി

Aswathi Kottiyoor

എന്‍ഡിഎ പ്രവേശനം : യുവതികൾക്ക്‌ നവംബറില്‍ പരീക്ഷ എഴുതാം ; നീട്ടിവയ്ക്കണമെന്ന കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി.

Aswathi Kottiyoor

തൃശൂർ പൂരത്തിന്‌ പരമ്പരാഗത വെടിക്കെട്ട്‌ ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി.

Aswathi Kottiyoor
WordPress Image Lightbox