25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​ൻ നീ​ക്കം
Kerala

ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​ൻ നീ​ക്കം

ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട കൂ​ടു​ത​ൽ പേ​ർ​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​ൻ ക​ണ്ണൂ​രി​ൽ നീ​ക്കം. സ്ഥി​രം രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലു​ക​ളാ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്എ​ച്ച്ഒ​മാ​ർ​ക്ക് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി സി​പി​എ​മ്മു​കാ​രാ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്നു മ​റ്റു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ സ​മ​യം പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​രു​ടെ പേ​രി​ൽ കാ​പ്പ ചു​മ​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ എ​സ്ഡി​പി​ഐ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നു​ണ്ട്.

നേ​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യും സി​പി​എം നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​പ്പോ​ന്നു​വ​ന്ന​തു​മാ​യ അ​ർ​ജു​ൻ ആ​യ​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യും സി​പി​എ​മ്മും പ​ര​സ്യ​മാ​യി രം​ഗ​ത്തു വ​രി​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി​ക്കെ​തി​രേ കാ​പ്പ ചു​മ​ത്താ​ൻ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

Related posts

ബഫർസോൺ : സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കക്ഷിചേരും

Aswathi Kottiyoor

സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: സുപ്രീം കോടതിയിലെ വിടുതല്‍ഹര്‍ജി ദിലീപ് പിന്‍വലിച്ചു.

Aswathi Kottiyoor
WordPress Image Lightbox