27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു.
Kerala

വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു.

വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു. മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിലാണ് കൂടുതൽ പേർക്ക് രോഗബാധ. ജില്ലയിലെ വിവിധഭാഗങ്ങളിൽനിന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട രീതിയിൽ പകർച്ചവ്യാധി പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. എങ്കിലും പ്രത്യേക ശ്രദ്ധ നൽകാനും പ്രാദേശികമായി ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു.

കുട്ടികളിൽ രോഗബാധ സ്ഥിരീകരിച്ചാൽ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. മൂപ്പൈനാട് രൂപപ്പെട്ട ചെറിയ ക്ലസ്റ്റർ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

Related posts

കേരളത്തിന് 32,440 കോടി രൂപ വായ്പയെന്ന് കേന്ദ്രം; അനുമതി ഇതുവരെ നല്‍കിയിട്ടില്ല

Aswathi Kottiyoor

32 തദ്ദേശ വാർഡുകളിൽ ഡിസംബർ 7 ന് ഉപതിരഞ്ഞെടുപ്പ്

Aswathi Kottiyoor

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox