24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുനാള്‍
Kerala

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുനാള്‍

സൗദി അറേബ്യ, ഖത്തര്‍, കുവൈ​റ്റ്, ബഹ്‌റൈന്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ ഇന്ന് ഈദുല്‍ഫിത്ര്‍. ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ഇന്നലെ റമസാന്‍ 30 പൂര്‍ത്തിയാക്കി ഇന്ന് പെരുനാള്‍ ആഘോഷിക്കുന്നത്. ഒമാനില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമായി.

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്. അബുദാബിയില്‍ ആഘോഷ പരിപാടികളില്‍ മുഴുവന്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെങ്കിലും അടച്ചിട്ട മുറികളിലും മ​റ്റും മാസ്‌ക് ധരിക്കുന്നതടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

യു.എ.ഇയില്‍ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണവും 20 മിനിറ്റില്‍ കൂടാന്‍ പാടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഫിലിപ്പീന്‍സ്, ബ്രൂണെയ്, മലേഷ്യ, ലെബനന്‍ എന്നിവിടങ്ങളിലും ഇന്നാണ് ചെറിയ പെരുനാള്‍. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുനാള്‍ നാളെ ആഘോഷിക്കും.

Related posts

കില ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ പ്രവേശനം*

Aswathi Kottiyoor

ലോകോത്തര നിലവാരത്തില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍; ഉദ്ഘാടനം ഈ മാസം 15ന്

Aswathi Kottiyoor

മഴമേഘങ്ങൾ ചതിച്ചില്ലെങ്കിൽ വാൽനക്ഷത്രം കാണാം

Aswathi Kottiyoor
WordPress Image Lightbox