21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി
kannur

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

ക​ണ്ണൂ​ർ: മ​ഴ​ക്കാ​ലപൂ​ർവ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ കെ​ടു​തി​യു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നീ​രൊ​ഴു​ക്കി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പു​ഴ​യോ​ര​ങ്ങ​ളു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യി യോ​ഗാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു. ഓ​രോ പു​ഴ​യ്ക്കും ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ടം മൂ​ന്ന് നി​ല​ക​ൾ​ക്ക് പ​ക​രം അ​ഞ്ചോ ആ​റോ നി​ല​ക​ളു​ള്ള കെ​ട്ടി​ട​മാ​യി പ​ണി​യ​ണ​മെ​ന്ന കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശം ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​റെ അ​റി​യി​ച്ച​താ​യി ഡി​എം​ഒ അ​റി​യി​ച്ചു. ക്വാ​ർ​ട്ടേ​ഴ്സ് പ​ണി​യാ​ൻ കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​ർ ദേ​ശ​ത്തെ പു​റ​മ്പോ​ക്ക് ഭൂ​മി​ക്ക് ഉ​പ​യോ​ഗാ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​താ​യും തു​ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഡി​എം​ഒ പ​റ​ഞ്ഞു.
കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന് കോ​ടി രൂ​പ വീ​തം ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പ​ള്ളി​ക്കു​ന്ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ അ​നു​മ​തി തേ​ടി കി​ഫ്ബി​ക്ക് ക​ത്ത​യ​ച്ച​താ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പു​ഴാ​തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ എ​സ്റ്റി​മേ​റ്റ് മേ​യ് 15ന​കം കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ക്കും.എ​ര​മം കു​റ്റൂ​ർ, ഏ​രു​വേ​ശി, ഉ​ദ​യ​ഗി​രി, ന​ടു​വി​ൽ, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ ക​ടി​വെ​ള്ള പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ഗാ​ർ​ഹി​ക ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നതാ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. പ​ണി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തും. വേ​ന​ൽ​ക്കാ​ല​ത്തെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കുന്ന​തി​ന് കോ​ള​നി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർമാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ത്ത​ലാ​ക്കി​യ കെ​എ​സ്ആ​ർ​ടി സി ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞി​ലേ​രി-​അ​ല​ക്സ് ന​ഗ​ർ പാ​ലം പ​ണി​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചു. ആ​ല​ക്കോ​ട് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ച​താ​യും വെ​ൽ​ഫൗ​ണ്ടേ​ഷ​ന്‍റെ വെ​ൽ​ക്യാ​പ്പ് കോ​ൺ​ക്രീ​റ്റ് പൂ​ർ​ത്തി​യാ​യ​താ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. എം​എ​ൽ​എ​മാ​രാ​യ കെ.​പി. മോ​ഹ​ന​ൻ, സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, എം​പി​മാ​രു​ടെ​യും എം​എ​ൽ​എ മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജോ​ൺ വി.​സാ​മു​വ​ൽ, സ​ബ് ക​ള​ക്ട​ർ അ​നു​കു​മാ​രി, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​പ്ര​കാ​ശ​ൻ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂർ ജില്ലയില്‍ 486 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍

Aswathi Kottiyoor

ക്വിറ്റ് ഡ്രഗ്സ് സന്ദേശവുമായി ആന്റി നാർക്കോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ്.

Aswathi Kottiyoor
WordPress Image Lightbox