25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഫ​യ​ൽ തീ​ർ​പ്പി​ന് ര​ണ്ടുമാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും: മേ​യ​ർ
kannur

ഫ​യ​ൽ തീ​ർ​പ്പി​ന് ര​ണ്ടുമാ​സ​ത്തി​ലൊ​രി​ക്ക​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും: മേ​യ​ർ

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ദീ​ർ​ഘ​കാ​ല​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പുക​ൽ​പ്പി​ക്കു​ന്നതി​നാ​യി ര​ണ്ടു മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലും സോ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും ഫ​യ​ൽ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ കാ​ല​താ​മ​സം കൊ​ണ്ട് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത് ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഫ​യ​ൽ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.റ​വ​ന്യൂ, എ​ൻ​ജി​നീ​യ​റിം​ഗ്, ആ​രോ​ഗ്യം, മ​റ്റ് പൊ​തു​വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ർ​പ്പാ​ക്കാ​നു​ള്ള 218 ഫ​യ​ലു​ക​ളും പു​തു​താ​യി ല​ഭി​ച്ച നൂ​റോ​ളം അ​പേ​ക്ഷ​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ചു. ഇ​വ​യി​ൽ നൂ​റോ​ളം ഫ​യ​ലു​ക​ളി​ൽ തീ​ർ​പ്പുക​ൽ​പ്പി​ച്ചു.

ബാ​ക്കി​യു​ള്ള​വ മ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് തീ​ർ​പ്പാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എം.​പി. രാ​ജേ​ഷ്, പി. ​ഇ​ന്ദി​ര, സി​യാ​ദ് ത​ങ്ങ​ൾ, വി​നു സി. ​കു​ഞ്ഞ​പ്പ​ൻ, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി വി.​വി. ല​തേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രും വി​വി​ധ ത​ല​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും അ​ദാ​ല​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Related posts

സ്ഥാ​നാ​ര്‍​ഥിപ്പട്ടി​ക​യി​ല്‍ തൃ​പ്ത​ന​ല്ലെ​ന്നു കെ​​​പി​​​സി​​​സി വ​​​ര്‍​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി.

Aswathi Kottiyoor

വൈ​എം​സി​എയ്ക്ക് ഇനി ഇരിട്ടി, ക​ണ്ണൂ​ര്‍ സ​ബ് റീ​ജണു​ക​ൾ

Aswathi Kottiyoor

കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്

Aswathi Kottiyoor
WordPress Image Lightbox