27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു
Kelakam

ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു

കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് മുന്നോടിയായി കേളകം ടൗണിലെ ഗതാഗതക്രമീകരണത്തിന് വിവിധയിടങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു.

വിദേശമദ്യശാലയ്ക്ക് മുന്നിൽ, ഹൈസ്കൂൾ കവലയ്ക്ക് സമീപം, അടയ്ക്കാത്തോട് റോഡിന് സമീപം, പഴയ ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിലാണ് ഇന്നലെ ബോർഡുകൾ സ്ഥാപിച്ചത്.

ബോർഡുകൾ സ്ഥാപിച്ചതിനുശേഷം അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പിഴയീടാക്കി. വിദേശമദ്യശാലയ്ക്ക് മുന്നിൽ റോഡരികിലുള്ള രണ്ട് പെട്ടിക്കടകൾ മാറ്റാൻ ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തെ സാവകാശം നൽകി. കൊട്ടിയൂർ ഉത്സവസമയത്ത് കേളകം മെയിൻ റോഡിൽ ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ ഒഴിവാക്കും. കാടുമൂടിക്കിടന്ന പോലീസ് സ്റ്റേഷൻ പരിസരവും വെട്ടിത്തെളിച്ച് വൃത്തിയാക്കി. കേളകം എസ്. ഐ. ജാൻസി മാത്യു നേതൃത്വം നൽകി.

Related posts

കാ​ളി​കയം കു​ടി​വെള്ള പ​ദ്ധ​തി അന്തിമഘട്ടത്തിലേക്ക്

Aswathi Kottiyoor

മാസ്ക് നിർബന്ധമാക്കുന്ന ഓർഡിനൻസ് വീണ്ടും; ഗവർണർക്ക് അയയ്ക്കും.

Aswathi Kottiyoor

ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്ന്; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി.

Aswathi Kottiyoor
WordPress Image Lightbox