25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
Kerala

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,720 രൂപയായി.
ഒരു ഗ്രാമിന്, 15 രൂപ കുറഞ്ഞ് 4840 ആയി. സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച്ച സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയും ഉയര്‍ന്ന് ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയിലുമാണ് വെള്ളിയാഴ്ച്ച വ്യാപാരം നടന്നത്. ഗ്രാമിന് 4,800 രൂപയിലും പവന് 38,400 രൂപയുമായിരുന്നു വ്യാഴാഴ്ച്ചത്തെ സ്വര്‍ണ്ണവില.

ഏപ്രില്‍ 18,19 തിയതികളില്‍ രേഖപ്പെടുത്തിയ, ഗ്രാമിന് 4,985 രൂപയും പവന് 39,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ നാലു മുതല്‍ ആറ് വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമാണ്.

Related posts

*ലോക്ഡൗണില്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു; കണക്കുകള്‍ ഇങ്ങനെ.*

Aswathi Kottiyoor

“സ്ഥി​തി രൂ​ക്ഷ​മാ​ണ്, സ​ഹാ​യി​ക്ക​ണം.’: കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും തടവ് ശിക്ഷയും വിധിച്ചു.

Aswathi Kottiyoor
WordPress Image Lightbox