24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ന്യൂ​മാ​ഹി എം. ​മു​കു​ന്ദ​ൻ പാ​ർ​ക്ക് മേ​യ് ഒ​ന്നി​ന് തു​റ​ക്കും
Kerala

ന്യൂ​മാ​ഹി എം. ​മു​കു​ന്ദ​ൻ പാ​ർ​ക്ക് മേ​യ് ഒ​ന്നി​ന് തു​റ​ക്കും

മാ​ഹി: കു​ട്ടി​ക​ൾ​ക്കും വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച എം.​മു​കു​ന്ദ​ൻ പാ​ർ​ക്ക് മേ​യ് ഒ​ന്നി​നു തു​റ​ന്നു കൊ​ടു​ക്കും. പ​റ​ശി​നി​ക്ക​ട​വ് വി​സ്മ​യ പാ​ർ​ക്ക് സം​രം​ഭ​ക​രാ​യ എം​ടി​ഡി​സി​ക്കാ​ണ് പാ​ർ​ക്കി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല. പാ​ർ​ക്കി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് 50 രൂ​പ​യാ​ണ് ഫീ​സ്. കു​ട്ടി​ക​ൾ​ക്കും വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്കും നി​ര​ക്കി​ൽ ഇ​ള​വു​ണ്ട്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ലാ​യി​രി​ക്കും പാ​ർ​ക്കി​ൽ പ്ര​വേ​ശ​നം. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ഗ​സ​ൽ സ​ന്ധ്യ​യും ന​ട​ക്കും.

പാ​ർ​ക്ക് ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

പ്രകൃതി ദുരന്തം തടയാന്‍ രൂപീകരിച്ച സമിതി റിപോര്‍ട്ട് ഇപ്പോഴും ഫയലില്‍ തന്നെ

Aswathi Kottiyoor

സപ്ലൈകോയുടെ വാർഷിക വരുമാനം 7,000 കോടി രൂപയിലെത്തിക്കും: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

സംസ്ഥാനത്ത് സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ:* *ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം*

Aswathi Kottiyoor
WordPress Image Lightbox